Latest News

ഷാഹിദ് അഫ്രീദിയുടെ മകള്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത

ഇസ്ലാമബാദ്:[www.malabarflash.com] പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ മകള്‍ അംസാര മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത. വെള്ളത്തുണിയില്‍ പൊതിഞ്ഞ് റോസോപ്പൂക്കള്‍ വിതറിയ ഒരു പെണ്‍കുട്ടിയുടെ ചിത്രം അഫ്രീദിയുടെ മകളുടേതാണെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഷാഹിദ് അഫ്രീദിയുടെ മകള്‍ ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചതെന്നാണ് വ്യാജ വാര്‍ത്തകളില്‍ ഉണ്ടായിരുന്നത്. ഈ വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരുന്നതിനിടെ, പ്രചരിച്ചത് അസ്മാരയുടെ ചിത്രമല്ലെന്നും കുട്ടി ആസ്പത്രിയില്‍ സുഖംപ്രാപിച്ചു വരികയാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു.

പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്നും അഫ്രീദിയുടെ മകള്‍ ജീവനോടെയുണ്ടെന്നുമുള്ള വിവരം ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ് അഫ്രീദി ഫാന്‍സ്. അതേസമയം ഷാഹിദ് അഫ്രീദിയില്‍നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ഷാഹിദ് അഫ്രീദി ചെയര്‍മാനായുള്ള ഫൗണ്ടേഷന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കഴിഞ്ഞ കുറേക്കാലങ്ങളായി സാമ്പത്തിക സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. ഇവരെ ആസ്പത്രിയില്‍ സന്ദര്‍ശിക്കുന്നതിന്റെയും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിന്റെയും ചിത്രങ്ങള്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഷാഹിദ് അഫ്രീദിയും ഷെയര്‍ ചെയ്യാറുണ്ട്.

തന്റെ മകള്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചു വരികയാണെന്നും പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അഫ്രീദി ട്വീറ്റ് ചെയ്തിരുന്നു. വ്യാജ വാര്‍ത്തയ്ക്ക് ബലം നല്‍കാന്‍ ഇത്തരം ട്വീറ്റുകളും ചിത്രങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.