സി.ബി.എസ്.ഇ, ഐസി.എസ്.ഇ എന്നീ സിലബസുകളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി 95% ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും ഈ അവസരം ലഭ്യമാണ്. അതുപൊലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സയന്‍സ്, മാത്‌സ് വിഷയങ്ങളില്‍ എ പ്ലസും മറ്റ് വിഷയങ്ങളില്‍ എ ഗ്രേഡും ലഭിച്ചവര്‍ക്ക് 50% സ്‌കോളര്‍ഷിപ്പും ലഭ്യമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷയില്‍ 90% മാര്‍ക്ക് ലഭിച്ചവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്.
കാസര്‍കോട് ജില്ലയില്‍ ഐസിഎസ്ഇ സിലബസ്സില്‍ 10,+2 (ISC) കോഴ്‌സുകളുളള ഏക വിദ്യാഭ്യാസ സ്ഥാപനം ഗ്രീന്‍വൂഡ്‌സാണ്. റെഗുലര്‍ കോഴ്‌സിനോടൊപ്പം തന്നെ ബ്രില്യന്റ് ടുട്ടോറിയല്‍സുമായി സഹകരിച്ച് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളും ഗ്രീന്‍വൂഡ്‌സില്‍ നല്‍കാറുണ്ട്.
10 +2 പഠനത്തിനു ശേഷം വിദേശസര്‍വ്വകലാശാലകളില്‍ ടോഫല്‍, (TOFEL) ഐ.ഇ.എല്‍.ടി.സി (IELT) എന്നീ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനസര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ അഡ്മിഷന്‍ നേടാവുന്ന ഇന്ത്യയിലെ ഏക 10 +2 സര്‍ട്ടിഫിക്കേഷന്‍ ISC ആണെന്ന് ICSE അഫിലിയേഷന്‍ ബോഡ് ഇന്‍സ്‌പെക്ഷന്‍ പാനാലംഗം കൂടിയായ ഗ്രീന്‍വൂഡ്‌സ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എം. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
എന്‍.സി.ഇ.ആര്‍.ടി അടുത്തിടെ നടത്തിയ പത്താംക്ലാസില്‍ പഠിക്കുന്നവരുടെ ദേശീയ നിലവാരത്തെക്കുറിച്ച് നടത്തിയ സര്‍വ്വേയിലും മുന്നില്‍ നില്‍ക്കുന്നത് ICSE വിദ്യാര്‍ത്ഥികളാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment