Latest News

സൗദിയില്‍ ശരീരവടിവുകള്‍ ദൃശ്യമാകുന്ന പര്‍ദ ധരിച്ച് പുറത്തിറങ്ങരുത്

റിയാദ്:[www.malabarflash.com] അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി സൗദിയിലെ സ്ത്രീകളുടെ വസ്ത്ര ധാരണത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി ഷൂറാ കൗണ്‍സില്‍. ശരീരവടിവുകള്‍ ദൃശ്യമാകുന്ന ഇറുകിയ പര്‍ദ ധരിച്ച് സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശമാണ് കൗണ്‍സില്‍ മുന്നോട്ട് വയ്ക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ അപമാനിപ്പെടുന്നതും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതും ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം. ഇറുകിയ പര്‍ദ്ദയോ, അബയയോ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളാണ് കൂടുതലും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നാണ് ഷൂറാ കൗണ്‍സില്‍ നിരീക്ഷണം

വസ്ത്രധാരണത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇത് നിയമമായി അംഗീകരിക്കുകയുള്ളൂ.

നിര്‍ദേശം നിയമമായി അംഗീകരിച്ചാല്‍ ഇനി ഇറുകിയ പര്‍ദ ധരിച്ച് പുറത്തിറങ്ങുന്നവര്‍ സൗദിപൊലീസിന്റെ പിടിയിലാവും.

മുഖവും തലയും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് സൗദിയില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരം വസ്ത്രങ്ങളും അല്‍പം ഇറുകിയ തരത്തില്‍ ധരിക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളിലും പൊതു സ്ഥലങ്ങളിലുമാണ് ഇറുകിയ പര്‍ദ്ദധാരികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നത്.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.