Latest News

അസഹിഷ്ണുതയ്ക്കെതിരെ നാട് ഒറ്റക്കെട്ടാകണം: കാന്തപുരം

കൊച്ചി:[www.malabarflash.com] വര്‍ധിച്ചുവരുന്ന അസഹിഷ്ണുതാ മനോഭാവത്തെ ഭയപ്പെടേണ്ടതുണ്ടെന്നു കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍. കേരളത്തിലും അസഹിഷ്ണുത പടരുന്നതിനെ ജാഗ്രതയോടെയാണു സമൂഹം വീക്ഷിക്കേണ്ടത്. നാട് ഒറ്റക്കെട്ടായി ഇത്തരം വിപത്തുകള്‍ക്കെതിരെ ആലോചനയോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കണമെന്നു കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികള്‍ക്കു നല്‍കിയ സ്വീകരണ നയപ്രഖ്യാപന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരുകള്‍ ജനക്ഷേമകരമായ നടപടികളുമായി വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ അനാവശ്യ നിയമങ്ങള്‍ പറഞ്ഞു തടസ്സം സൃഷ്ടിക്കരുത്. കേരളത്തിലേക്കു കുട്ടികള്‍ പഠിക്കാനെത്തിയതിനെ മനുഷ്യക്കടത്തെന്ന പേരില്‍ ചിത്രീകരിച്ചതാണ് ഇപ്പോഴും അവസാനിക്കാത്ത വിവാദങ്ങള്‍ക്കിടയാക്കിയത്. കേരളത്തില്‍നിന്ന് അന്യനാടുകളില്‍ പോയി പഠിക്കാം. എന്നാല്‍ ഇവിടേക്കു വരുമ്പോഴാണു വിവേചനം കാണുന്നത്.

ധര്‍മച്യുതി, ഭീകരവാദം, സാംസ്‌കാരിക ജീര്‍ണത തുടങ്ങിയ വിപത്തുകള്‍ക്കെതിരെ സമൂഹത്തിനു നേര്‍വഴി കാട്ടുന്ന കൂട്ടായ്മയാണ് കേരള മുസ്‌ലിം ജമാഅത്ത് എന്ന പ്രസ്ഥാനം. ഇതു രാഷ്ട്രീയ സംഘടനയല്ലെന്നും രാഷ്ട്രീയ സംഘടനയായി ഒരിക്കലും മാറില്ലെന്നും കാന്തപുരം വ്യക്തമാക്കി. അതേസമയം ഭരിക്കുന്നവര്‍ ആലോചനയില്ലാതെ തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ സംഘടന ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കല്‍ത്തറ പി. അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷനായി.

മന്ത്രി കെ. ബാബു, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, അന്‍വര്‍ സാദത്ത്, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല, എ.പി. അബ്ദുല്‍ കരീം ഹാജി, കെ.കെ. അഹ്മദ്കുട്ടി മുസല്യാര്‍, കെ.എം. മുഹമ്മദലി ഹാജി, അഹമ്മദ് കുട്ടി ഹാജി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രഫ. കെ.എം.എ. റഹീം, എ. സൈഫുദ്ദീന്‍ ഹാജി, കാദര്‍ കുഞ്ഞി ഹാജി, കെ.പി. ഹരിദാസ്, വി. സലീം, വി.എച്ച്. അലി ദാരിമി, പി.കെ.എ. കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.