Latest News

വരന് നിറമില്ല അവസാന നിമിഷം വധു വിവാഹം വേണ്ടെന്നുവെച്ചു


ആഗ്ര[www.malabarflash.com]: സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ വിവാഹവേദിയില്‍ നിന്ന് വധു ഇറങ്ങിപ്പോകുന്ന സംഭവങ്ങള്‍ സര്‍വ്വസാധാരണമാണ്.എന്നാല്‍ വിവാഹത്തിന്റെ അവസാന നിമിഷം വധുകളായ സഹോദരിമാര്‍ വരന്‍ കറുത്തുപോയെന്ന കാരണം പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്‍മാറി.

ആഗ്രയിലെ ഫത്തേഹബാദ് ബ്ലോക്കിലെ ക്രിക്കരയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വിവാഹ വിവാഹ വേദിയില്‍ വച്ചായിരുന്നു സഹോദരിമാര്‍ ആദ്യമായി തങ്ങളുടെ ഭാവി ഭര്‍ത്താക്കന്മാരെ കാണുന്നത്. വരന്മാരുടെ ചിത്രം മാത്രമായിരുന്നു ഇവര്‍ മുന്‍പ് കണ്ടത്. ഒരു ബാബായുടെ ഉപദേശപ്രകാരം ഇവരുടെ അമ്മയാണ് വരന്മാരുടെ വീട്ടുകരെ വിവാഹം ഉറപ്പിച്ചത്.

വിവാഹവേദിയില്‍ വരന്മാരെ കണ്ട സഹോദരിമാര്‍ ഞെട്ടിപ്പോയി. തങ്ങളുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമായിരുന്നു വരന്മാരുടെ 'ഗ്ലാമര്‍'. കറുമ്പന്മാരാണെന്നതു പോട്ടെ, പ്രായവും വളരെ കൂടുതല്‍ തോന്നും. പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല.

കുടുംബത്തിന്റെ സമ്മര്‍ദ്ദം വകവയ്ക്കാതെ ഇരുവരും വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. നിരാശരായ വരന്മാര്‍ സ്വദേശമായ അലിഗഡിലേക്കും മടങ്ങി.മാതാപിതാക്കളുടെ നിര്‍ബന്ധത്തില്‍ വഴങ്ങിയായിരുന്നു സഹോദരിമാര്‍ വിവാഹത്തിന് സമ്മതം മൂളിയത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.