Latest News

പാറപ്പള്ളി മഖാം ഉറൂസും മത പ്രഭാഷണവും 4ന് തുടങ്ങും

അമ്പലത്തറ:[www.malabarflash.com] ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസും മത പ്രഭാഷണവും ഏപ്രില്‍ 4 മുതല്‍ 11 വരെ നടക്കും. ഏപ്രില്‍ 4ന് രാത്രി 8.30ന് മത പ്രഭാഷണം ഉദ്ഘാടനം, പ്രാര്‍ത്ഥന, ടി.കെ.ഇബ്രാഹിമിന്‍റെ അധ്യക്ഷതയില്‍ ബി.കെ.മുഹമ്മദ് മുശ്താഖ് ദാരിമി ഉദ്ഘാടനം ചെയ്യും. മരണവും മരണാനന്തര ജീവിതം എന്ന വിഷയത്തെക്കുറിച്ച് അബ്ദുള്‍ റശീദ് അല്‍ ഖാസിമി പ്രഭാഷണം നടത്തും. ടി.അബ്ദുള്‍ ലത്തീഫ് സഖാഫി സ്വാഗതവും സി.എച്ച്.അബ്ബാസ് നന്ദിയും പറയും.

5ന് എല്‍.അബ്ദുള്‍ മജീദിന്‍റെ അധ്യക്ഷതയില്‍ ഹുബ്ബു റസൂല്‍ വിഷയം ആസ്പദമാക്കി സയ്യിദ് മിസ്വ് അബ് തങ്ങള്‍ കാവുമ്പടി മുഖ്യപ്രഭാഷണം നടത്തും. എം.കെ.ഹസൈനാര്‍ സ്വാഗതവും നൗഷാദ് ഖാസിം നന്ദിയും പറയും.

6ന് കെ.കെ.ഹംസ ഹാജിയുടെ അധ്യക്ഷതയില്‍ ബി.വി.ഫാത്തിമ ഒരു സുഗന്ധം എന്ന വിഷയത്തെ ആസ്പദമാക്കി ഉസ്താദ് മന്‍സൂര്‍ അലി ദാരിമി കാപ്പ് മുഖ്യ പ്രഭാഷണം നടത്തും. മുസ്തഫ പാറപ്പള്ളി സ്വാഗതവും അബ്ദുള്‍ റഹ്മാന്‍ കണ്ണോത്ത് നന്ദിയും പറയും.

7ന് രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തല്‍. മഗ്രിബ് നിസ്കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി 8 മണിക്ക് ഏ.മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിള് ഷെമീസ് ഖാന്‍ നാഫി ഇ തൊടുപുഴ മുഖ്യ പ്രഭാഷണം നടത്തും. ജലാവുദ്ദീന്‍ ഫൈസി, അസ്ഹര്‍ അലി മൗലവി, ഇബ്രാഹിം മൗലവി, സിദ്ദിഖ് മൗലവി എന്നിവര്‍ സംസാരിക്കും. ടി.എം.മുനീര്‍ സ്വാഗതവും ഏ.ഹമീദ് കാലിച്ചാംപാറ നന്ദിയും പറയും.

8ന് പി.എം.അബ്ദുള്‍ അസീസിന്‍റെ അധ്യക്ഷതയില്‍ ബശീര്‍ ബാഖവി കീഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് മഹമ്മൂദ് സ്വഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. ഏ.ഉമ്മര്‍ സ്വാഗതവും അബ്ദുള്ള ഹാജി നന്ദിയും പറയും. 9ന് രാത്രി ടി.കെ.അബ്ദുള്‍ റഹ്മാന്‍റെ അധ്യക്ഷതയില്‍ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തും.

കെ.എം.അബ്ദുള്‍ റഹ്മാന്‍ സ്വാഗതവും നാസര്‍ മയൂരി നന്ദിയും പറയും. ശൈഖുനാ മൂരിയാട് ഹംസ ഉസ്താദ് നേതൃത്വം നല്‍കും. 10ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്ഥാനതല മദ്ഹ് സംഘഗാന മത്സരം. രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ടി.കെ.ഖാലിദ് പാറപ്പള്ളിയുടെ അധ്യക്ഷതയില്‍ ശൈഖുനാ പയ്യക്കി അബ്ദുള്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയായിരിക്കും. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സംസാരിക്കും. തറവാട്ടിലേക്ക് മടക്കയാത്ര എന്ന വിഷയത്തെക്കുറിച്ച് അല്‍ ഹാഫിള് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. ശൈഖുനാ മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും. സംയുക്ത ജമാഅത്ത് ട്രഷറര്‍ പാലക്കി മുഹമ്മദ് ഹാജി, പാറപ്പള്ളി ജമാഅത്ത് മുന്‍ പ്രസിഡണ്ട് പി.എച്ച്.അബ്ദുള്‍ ഖാദര്‍ ഹാജി, പ്രസിഡണ്ട് എംഐസിസി അബൂബക്കര്‍ കാലിച്ചാംപാറ, ഐസിസിപി വൈസ് പ്രസിഡണ്ട് കാട്ടിപ്പാറ, ലത്തീഫ് കാട്ടിപ്പാറ, അബുദാബി ശാഖാ ജമാഅത്ത് വൈസ് പ്രസിഡണ്ട് ഹമീദ് അമ്പലത്തറ, ട്രഷറര്‍ ഷംസുദ്ദീന്‍ ചുള്ളിക്കര എന്നിവര്‍ സംസാരിക്കും. ഹാജി കെ. അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും സ്വാലിഹ് വൈറ്റ് ഹൗസ് നന്ദിയും പറയും.

11ന് ഉച്ചക്ക് രണ്ട് മണിക്ക് സയ്യിദ് സൈനുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി കൂരിക്കുഴി മൗലിദ് പാരായണവും കൂട്ടുപ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. വൈകുന്നേരം 4.30ന് അന്നദാനം. ഏപ്രില്‍ 10ന് ഞായറാഴ്ച രണ്ട് മണി മുതല്‍ നടക്കുന്ന സംസ്ഥാന തല മദ്ഹ് സംഘഗാന മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. 9846700437, 9847557940.

വാര്‍ത്താ സമ്മേളനത്തില്‍ ഹാജി കെ അബൂബക്കര്‍ മാസ്റ്റര്‍, മുസ്തഫ പാറപ്പള്ളി, പി എം അബ്ദുള്‍ അസീസ്, മുഹമ്മദ് കുഞ്ഞി ഹാജി, ടി കെ ഇബ്രാഹിം പാറപ്പള്ളി എന്നിവര്‍ പങ്കെടുത്തു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.