Latest News

അനുമതിയില്ലാതെ പത്ര പരസ്യം: സ്ഥാനാത്ഥികള്‍ക്ക് നോട്ടിസ് അയക്കും

കാസര്‍കോട്:[www.malabarflash.com] പരസ്യപ്രചാരണ സമയപരിധി കഴിഞ്ഞ ശേഷം അനുമതിയില്ലാതെ പത്ര പരസ്യം നല്‍കിയതിന് കാസര്‍കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍, ഉദുമ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ക്ക് നോട്ടീസ് നല്‍കാന്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍& മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞമെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷത വഹിച്ചു.

പരസ്യ പ്രചാരണ സമയ പരിധി കഴിഞ്ഞ ശേഷം രാഷ്ട്രീയ പാര്‍ട്ടികളോ, സ്ഥാനാര്‍ത്ഥികളോ മുന്‍കൂര്‍ അനുമതിയില്ലാതെ പത്ര പരസ്യം നല്‍കുന്നത് തെര ഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഇങ്ങനെ വരുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ & മോണിറ്ററിംഗ് കമ്മിററിയെ ചുമതലപ്പെടു ത്തുകയും ചെയ്തിരുന്നു.

യോഗത്തില്‍ സമിതി മെമ്പര്‍ സെക്രട്ടറി കെ ടി ശേഖര്‍ അംഗങ്ങളായ ഇ പി രാജമോഹന്‍ ,എ സീതാരാമന്‍, പ്രൊഫ.വി ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News, Election-2016

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.