കാസര്‍കോട്:[www.malabarflash.com] ഓണ്‍ലൈന്‍ നിരീക്ഷണം അടക്കമുള്ള സംവിധാനങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി. 799 ബൂത്തുകളിലായി 990513 വോട്ടര്‍മാരാണ് തിങ്കളാഴ്ച വിധി എഴുതുക. അഞ്ച് മണ്ഡലങ്ങളിലായി 46 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. നിര്‍ഭയം വോട്ട് ചെയ്യാന്‍ ജില്ലയില്‍ എട്ട് കമ്പനി സേനകള്‍ എത്തും. പോളിങ് സംബന്ധമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കളക്ടര്‍ ഇ.ദേവദാസന്‍ അറിയിച്ചു.
ജില്ലയിലെ 99 ബൂത്തുകളില്‍ ഓണ്‍ലൈന്‍ ക്യാമറനിരീക്ഷണം ഉണ്ടാകും. അഞ്ച് മണ്ഡലങ്ങളില്‍ ഉദുമയിലാണ് കൂടുതല്‍ നിരീക്ഷണം ഉള്ളത്- 32 പോളിങ് സ്റ്റേഷനുകളില്‍. തൃക്കരിപ്പൂരില്‍ 24- ഉം കാഞ്ഞങ്ങാട്ട് 20- ഉം കാസര്‍കോട്ട് 12 -ഉം മഞ്ചേശ്വരത്ത് 11 -ഉം ഇടങ്ങളില്‍ ഓണ്‍ലൈന്‍ നിരീക്ഷണം ഉണ്ടാകും. പോളിങ് തുടങ്ങും മുമ്പേ തൊട്ട് അവസാന വോട്ടും പോള്‍ ചെയ്യുന്നത് വരെ ഓണ്‍ലൈനായി നിരീക്ഷിക്കും. 50 പോളിങ് സ്റ്റേഷനുകളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കും.
ജില്ലയില്‍ 28 പ്രശ്‌നബാധിതബൂത്തുകള്‍ ഉണ്ട്. ഇതില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആണ് കൂടുതല്‍- 16 എണ്ണം. കാഞ്ഞങ്ങാട്ട് ഏഴും കാസര്‍കോട്ട് മൂന്നും ഉദുമയില്‍ രണ്ടും ഉണ്ട്. 132 ജാഗ്രതാബൂത്തുകള്‍ ഉണ്ട്. അഞ്ച് മണ്ഡലങ്ങളിലായി 142 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ നിരീക്ഷിക്കും. ഉദുമയില്‍ 34 പേര്‍ നിരീക്ഷിക്കും. കാസര്‍കോട്ട് 30 ഉം കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ 25 വീതവും മഞ്ചേശ്വരത്ത് 20 ഉം പേര്‍ നിരീക്ഷിക്കും.
ജില്ലയില്‍ 10 വനിതാ പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ മണ്ഡലങ്ങളിലും രണ്ട് വീതം ഉണ്ട്. അഞ്ച് മണ്ഡലങ്ങളിലായി 30 മോഡല്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. ഇവിടെ ഹെല്‍പ്പ് ഡസ്‌ക്, സ്വാഗത ബോര്‍ഡുകള്‍ അടക്കമുള്ളവ ഉണ്ടാകും.
ജില്ലയില്‍ എട്ട് കമ്പനി സേനകള്‍ എത്തും. ആറു കമ്പനി അര്‍ധസൈനികവിഭാഗവും രണ്ട് കമ്പനി സായുധസേനയുമാണ് സുരക്ഷ ഒരുക്കുക. ജില്ലയിലെ 799 ബൂത്തുകളില്‍ ഓരോ ബൂത്തിലും അഞ്ചുപേര്‍ സുരക്ഷ ഒരുക്കും. ഓരോ പോലീസ് സ്റ്റേഷനിലും ഒരു ഇന്‍ന്‍സ്‌പെക്ടറും എട്ട് പേരും പ്രതിരോധസേനയായി പ്രവര്‍ത്തിക്കും. പോലീസിന്റെ കണക്ക് പ്രകാരം ജില്ലയില്‍ 186 പ്രശ്‌നബാധിത ബൂത്തുകളാണ് പട്ടികയില്‍ ഉള്ളത്.
ജില്ലയിലെ വോട്ടര്‍മാര്‍ക്കുള്ള ഫോട്ടോ പതിച്ച സ്ലിപ്പ് വിതരണം പൂര്‍ത്തിയായി. 89 ശതമാനം പേര്‍ക്കാണ് ബൂത്ത് തല ഉദ്യോഗസ്ഥന്‍മാര്‍ വഴി സ്ലിപ്പ് നല്‍കിയത്. സ്ലിപ്പ് കൈപ്പറ്റാത്തവരുടെ പട്ടിക തയ്യാറാക്കി അതാത് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കി. കൈപ്പറ്റാത്തവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന് വോട്ട് ചെയ്യാം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment