Latest News

തൃക്കരിപ്പൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; വീടുകളും, വാഹനങ്ങളും തകര്‍ത്തു

തൃക്കരിപ്പൂര്‍[www.malabarflash.com]: തൃക്കരിപ്പൂരില്‍ സി.പി.എംബി.ജെ.പി സംഘര്‍ഷത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നാലു ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും ഓട്ടോറിക്ഷ കത്തിക്കുകയും കാറിന്റെ ചില്ല് തര്‍ക്കുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മേഖലയില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് സുരക്ഷക്കെത്തിയ എട്ട് കമ്പനി ദ്രുതകര്‍മസേനയില്‍ നിന്ന് രണ്ട് കമ്പനിയെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. 

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് എസ്.പി മുന്നറിയിപ്പ് നല്‍കി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.