Latest News

മാര്‍ബിള്‍ ഇറക്കുന്നതിനിടെ തലയില്‍ വീണ് യുവാവ് മരിച്ചു

പൊന്നാനി:[www.malabarflash.com] വീട് പണിക്കു വേണ്ടി കൊണ്ടു വന്ന മാര്‍ബിള്‍ ഇറക്കുന്നതിനിടെ തലയിലേക്ക് വീണ് യുവാവ് മരിച്ചു. അയിരൂരില്‍ ജമാഅത്ത് ഇസ്ലാമി പളളി കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വലിയകത്ത് മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ സലാം(42)ആണ് മരിച്ചത്.

പെരുമ്പടപ്പ് പോലീസ് സ്റ്റേഷന് അടുത്ത് കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്ന ജോലിക്കായി കൊണ്ടു വന്ന മാര്‍ബിള്‍ സ്വന്തമായി ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിലെ മാര്‍ബിളുകള്‍ ദേഹത്തേക്ക് മറിയുകയായിരുന്നു.പെരുമ്പടപ്പ് പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അയിരൂര്‍ ജുമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും. 

പെരുമ്പടപ്പ് വന്നേരി സ്വദേശിയായ അബ്ദുള്‍ സലാം 5 മാസം മുന്‍പാണ് അയിരൂരില്‍ വാടകവീട്ടില്‍ താമസമാക്കിയത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.