ന്യൂഡല്‍ഹി: [www.malabarflash.com] രാജ്യത്തെ വിപണിയിലുള്ള ബ്രഡ്, ബണ്‍, ബിസ്‌ക്കറ്റ് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്നത് കാന്‍സറിന് കാരണമായ മാരകമായ രാസവസ്തുക്കളെന്ന് പഠനം. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോന്‍മെന്റ് നടത്തിയ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബേക്കറി ഉല്‍പന്നങ്ങളിലും ബര്‍ഗര്‍ പിസ തുടങ്ങിയവയിലും ശരീരത്തിന് ഹാനികരമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അംശമുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇവ കാന്‍സറിനും തൈറോയ്ഡ് അസുഖങ്ങള്‍ക്കും കാരണമാകുമെന്നാണ് കണ്ടെത്തല്‍. ഈ രാസവസ്തുക്കള്‍ മിക്ക രാജ്യങ്ങളും നിരോധിച്ചവയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇവക്ക് യാതൊരു വിധ നിയന്ത്രണങ്ങളുമില്ലെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോന്‍മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പരിശോധനാഫലം കേന്ദ്രസര്‍ക്കാറിന് കൈമാറിയതായി സി.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചന്ദ്രഭൂഷണ്‍ പറഞ്ഞു. അന്വേഷിച്ചു നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചു. ബ്രഡ്ഡിനുള്ള മാവ് തയ്യാറാക്കുമ്പോഴാണ് രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. പലകമ്പനികളും കവറിനു പുറത്ത് ഈ രാസവസ്തുക്കളുടെ ഉപയോഗം രേഖപ്പെടുത്തുന്നില്ല. സാന്‍ഡ്വിച്ച്, ബണ്‍ തുടങ്ങിയ പായ്ക്കുചെയ്യാത്ത ഉല്പന്നങ്ങളില്‍ ചേര്‍ത്തിട്ടുള്ള രാസവസ്തുക്കള്‍ തിരിച്ചറിയാനും മാര്‍ഗമില്ല.
Cancer-causing chemical found in bread samples from Delhi
No comments:
Post a Comment