Latest News

ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയം കാമ്രി ഹൈബ്രിഡ്


[www.malabarflash.com]  പ്രീമിയം സെഡാനായ കാമ്രിയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ 90 ശതമാനത്തോളം ഹൈബ്രിഡ് വകഭേദമാണെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍(ടി.കെ.എം). കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ‘കാമ്രി ഹൈബ്രിഡ്’ വില്‍പ്പനയില്‍ ക്രമാനുഗത വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. 2013ല്‍ കാമ്രി വില്‍പ്പനയില്‍ ഹൈബ്രിഡ് വകഭേദത്തിന്റെ വിഹിതം 15% മാത്രമായിരുന്നു; എന്നാല്‍ 2014ല്‍ വിഹിതം 73 ശതമാനമായും കഴിഞ്ഞ വര്‍ഷം 86 ശതമാനമായും ഉയര്‍ന്നെന്നാണു കണക്ക്.

ഇപ്പോഴാവട്ടെ കാമ്രി വില്‍പ്പനയില്‍ 90 ശതമാനവും ഹൈബ്രിഡ് വകഭേദത്തിന്റെ സംഭാവനയാണെന്ന് ടി.കെ.എം വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി-ഏപ്രില്‍ കാലത്ത് 419 കാമ്രി ഹൈബ്രിഡ് വിറ്റപ്പോള്‍ പെട്രോള്‍ എന്‍ജിനുള്ള കാമ്രി വില്‍പ്പന വെറും 44 യൂണിറ്റിലൊതുങ്ങി. 2015ല്‍ മൊത്തം 1,024 കാമ്രി വിറ്റതില്‍ 879 എണ്ണവും ഹൈബ്രിഡ് വകഭേദമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. മൊത്തം കാമ്രി വില്‍പ്പനയുടെ 86 ശതമാനത്തോളമാണിത്. ഇന്ത്യയില്‍ പ്യുവര്‍ ഹൈബ്രിഡ് മോഡലുകള്‍ അസംബ്ള്‍ ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന ഏക കമ്പനിയാണ് ടൊയോട്ട. 2013 ഓഗസ്റ്റ് മുതല്‍ ടി.കെ.എം ബംഗളുരുവിലെ ശാലയില്‍ കാമ്രി ഹൈബ്രിഡ്’ നിര്‍മിച്ചു വില്‍ക്കുന്നുണ്ട്. ഇതിനു പുറമെ ‘പ്രയസ് ഹൈബ്രിഡ്’ കമ്പനി ഇറക്കുമതി ചെയ്തും വില്‍ക്കുന്നുണ്ട്. സങ്കര ഇന്ധന മോഡലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 70,000 രൂപ വരെ ഇളവ് അനുവദിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങളുടെ വില്‍പ്പന ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണു ടൊയോട്ട. ഹൈബ്രിഡ് കാമ്രിക്ക് ഡല്‍ഹി ഷോറൂമില്‍ 33 ലക്ഷം രൂപയാണു വില. പ്രയസ് ഹൈബ്രിഡ് സ്വന്തമാക്കാനാവട്ടെ 38 ലക്ഷം രൂപ മുടക്കണം. ആഗോളതലത്തില്‍ 90 ലക്ഷം ഹൈബ്രിഡ് വാഹനങ്ങളാണ് ടൊയോട്ട വിറ്റത്. കാമ്രിയും പ്രയസുമാണ് ഇതിലേറെയും.


Summary: As much as 90 per cent of the demand for premium sedan Camry in the country is for its hybrid model, carmaker Toyota said.
Over the years, the Japanese auto major has been witnessing a steady rise in sales of Camry Hybrid. While in 2013, the share of hybrid in Camry sales was only 15 per cent, within a year it soared to 73 per cent and in 2015 it jumped further to 86 per cent.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.