ന്യൂഡല്‍ഹി: [www.malabarflash.com] 85കാരിയായ അമ്മയെ 60 വയസുള്ള മകള്‍ മര്‍ദിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. തെക്കന്‍ ഡല്‍ഹിയിലുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മകള്‍ അമ്മയുടെ കൈ പിടിച്ച് വീടിനകത്തേക്ക് വലിക്കുകയും അതിന് വിസമ്മതിക്കുന്ന അമ്മയെ മുഖത്ത് അടിക്കുന്നതുമാണ് ദൃശ്യം. ഇവരുടെ അയല്‍ക്കാര്‍ വിഡിയോ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകള്‍ക്കെതിരെ പരാതി നല്‍കാന്‍ അമ്മ വിസമ്മതിച്ചതിനാല്‍ അധികൃതര്‍ക്ക് നടപടിയെടുക്കാന്‍ കഴിഞ്ഞില്ല. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയൊ 24 മണിക്കൂറിനിടെ ഒമ്പത് ലക്ഷം പേരാണ് കണ്ടത്.
Summary: The video of a woman mercilessly beating her frail old mother is being widely shared on social media platforms, eliciting a lot of outrage among those who have seen it. Apparently after the video went viral, the neighbour who shot the video was contacted by the police for details, however, the mother refused to give any statement.
No comments:
Post a Comment