Latest News

കേരളത്തിൽ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് പീപ്പിൾ ടിവി- സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് പോസ്റ്റ് പോൾ സർവെ

തിരുവനന്തപുരം:[www.malabarflash.com]കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പീപ്പിള്‍ ടിവി സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് പോസ്റ്റ് പോള്‍ സര്‍വെ. 78 മുതല്‍ 88 വരെ സീറ്റു നേടിയാകും എല്‍ഡിഎഫ് അധികാരത്തിലെത്തുക.

യുഡിഎഫിന് 52 മുതല്‍ 62 സീറ്റുവരെ ലഭിക്കും. ബിജെപിക്ക് പൂജ്യം മുതല്‍ മൂന്നു സീറ്റുവരെയും സര്‍വെ പ്രവചിക്കുന്നു. കേരളത്തില്‍ ആര് അധികാരത്തിലെത്തുമെന്നു തെരഞ്ഞെടുപ്പിനു പിന്നാലെ നടത്തിയ അന്വേഷണത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പോസ്റ്റ് പോള്‍ ഫലം തയാറാക്കിയിരിക്കുന്നത്.

ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ 42.9 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫിനു ലഭിക്കുമെന്നാണു സര്‍വെ സൂചിപ്പിക്കുന്നത്. യുഡിഎഫിന് 40.4 ശതമാനവും ബിജെപിക്ക് 14.4 ശതമാനവും വോട്ട് ലഭിക്കും. ബാക്കിയുള്ളവര്‍ക്ക് 2.3 ശതമാനം വോട്ടു ലഭിക്കും.

മലബാറില്‍ എല്‍ഡിഎഫിനാണു സര്‍വെ മേല്‍ക്കൈ പ്രവചിക്കുന്നത്. മലബാറില്‍ എല്‍ഡിഎഫ് 36 മുതല്‍ 39 വരെ സീറ്റു നേടും. യുഡിഎഫിന് 21 മുതല്‍ 24 സീറ്റു വരെ ലഭിക്കും. ബിജെപിക്ക് പരമാവധി ഒരു സീറ്റു വരെ ലഭിക്കാമെന്നും സര്‍വെ പ്രവചിക്കുന്നു.

അതേസമയം, മധ്യകേരളത്തില്‍ യുഡിഎഫിനാണു സര്‍വെ മുന്‍തൂക്കം പ്രവചിക്കുന്നത്. ഇവിടെ 20 മുതല്‍ 23 സീറ്റുവരെയാണു യുഡിഎഫ് നേടുക. എല്‍ഡിഎഫിന് 18 മുതല്‍ 21 വരെ സീറ്റുകള്‍ ലഭിക്കാം. ബിജെപി ഇവിടെ അക്കൗണ്ട് തുറക്കില്ലെന്നും സര്‍വെ പ്രവചിക്കുന്നു.
തെക്കന്‍ കേരളത്തില്‍ ഇടതുമുന്നണിക്കു വന്‍ മുന്നേറ്റമുണ്ടാകുമെന്നാണു സര്‍വെ പ്രവചിക്കുന്നത്. 24 മുതല്‍ 28 വരെയാണു സര്‍വെ എല്‍ഡിഎഫിനു ലഭിക്കുമെന്നു പ്രവചിക്കുന്നത്. യുഡിഎഫിന് 11 മുതല്‍ 15 വരെ സീറ്റാകും ലഭിക്കുക. ബിജെപിക്കു പൂജ്യം മുതല്‍ രണ്ടു സീറ്റുവരെ ലഭിക്കാമെന്നും സര്‍വെ പറയുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.