Latest News

തൃശൂരില്‍ നിന്ന്‌ മോഷ്‌ടിച്ച ബൈക്കുമായി 2 പേര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്‌: [www.malabarflash.com] മോഷ്‌ടിച്ച ബൈക്കില്‍ ഇരുമ്പുദണ്ഡുമായി സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ നീലേശ്വരം പൊലീസ്‌ അറസ്റ്റു ചെയ്‌തു. ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ കുണിയ സ്വദേശിയും കാഞ്ഞങ്ങാട്‌, മാവിലാകടപ്പുറത്തു താമസക്കാരനുമായ ഹസൈനാറിന്റെ മകന്‍ സലിം(22), പള്ളിക്കര, മാസ്‌തിക്കുണ്ടിലെ മുഹമ്മദ്‌ അഷ്‌റഫിന്റെ മകന്‍ ജമാലുദ്ദീന്‍ (19) എന്നിവരെയാണ്‌ ഇന്നു പുലര്‍ച്ചെ രണ്ടിനു നീലേശ്വരം, പാലേരെ കീഴില്‍ ക്ഷേത്രത്തിനു സമീപത്തു വച്ച്‌ നീലേശ്വരം എസ്‌ ഐ കെ ദാമോദരന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്‌.വാഹന പരിശോധന നടത്തുന്നതിനിടയിലാണ്‌ തൃശൂര്‍ രജിസ്‌ട്രേഷനിലുള്ള ബൈക്കില്‍ ഇരുവരും എത്തിയത്‌. സംശയം തോന്നി ചോദ്യം ചെയ്‌തപ്പോഴാണ്‌ തൃശൂരില്‍ നിന്നുള്ള മോഷ്‌ടിച്ച ബൈക്കാണെന്നു വ്യക്തമായത്‌. ചോദ്യം ചെയ്യല്‍ തുടരുന്നു.

Keywords: Arrested, Kasaragod, Kerala, bike, Robbery, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.