ഷിറിയ അഴിമുഖത്തെ മണല്‍ നീക്കാത്തതാണ് വെള്ളപ്പൊക്കത്തിനു ഇടയാക്കിയത്. സാധാരണ ഗതിയില്‍ കാലവര്‍ഷത്തോടെ മണല്‍ ഒലിച്ചുപോകാറാണ് പതിവ്. ഇക്കുറി അതുണ്ടായില്ല. ദിവസങ്ങളായി തുടരുന്ന മഴയെത്തുടര്‍ന്ന് വെള്ളമൊഴുക്കു കൂടിയതോടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്. ഇന്നലെ രാത്രിയോടെ കോയിപ്പാടി കടപ്പുറത്തെ ഹരീന്ദ്രന്‍, മൊയ്‌തീന്‍ കുഞ്ഞി, മുഹമ്മദ് കുഞ്ഞി, ഷഹബിന്‍, ഹമീദ്, ഫാറൂഖ്, അബ്‌ദുള്‍ റഹ്‌മാന്‍, മുനീര്‍, ബാപ്പുഞ്ഞി, എറമു, മൊയ്‌തീന്‍ തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറി. വിവരമറിഞ്ഞ് റവന്യൂഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ആരിക്കാടി റെയില്‍വെ അണ്ടര്‍ ബ്രിഡ്‌ജിന്റെ നിര്‍മ്മാണത്തിനു എത്തി ടെന്റ് കെട്ടി താമസിച്ചിരുന്ന തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു. ആരിക്കാടി കടവത്തെ അബ്ബാസ്, സിദ്ദിഖ്, സവാദ്, സാഗര്‍, ബീരാന്‍, മൊയ്‌തീന്‍, മുഹമ്മദ് എന്നിവരുടെ വീടുകളാണ് വെള്ളപൊക്ക ഭീഷണി നേരിടുന്നത്.
Keywords: Kumbala, Rain, Kasaragod, Water, Arikkady, Koyipady, Sands, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment