Latest News

പളളിക്കര അപകടം: വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍

പള്ളിക്കര:[www.malabarflash.com] വീതികൂടിയ റോഡ്, വാഹനങ്ങള്‍ കുറഞ്ഞ സമയം എന്തായിരിക്കും ആറുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനുള്ള കാരണം? കാര്‍ നല്ല വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്.

കാര്‍ ഇടിച്ച ആല്‍മരം ചീന്തിയ നിലയിലായിരുന്നു. സ്വിഫ്റ്റ് കാറിന്റെ മുന്‍ഭാഗം തകര്‍ന്നുതരിപ്പണമായിരുന്നു. സമീപത്ത് നിന്ന് കിട്ടിയ മീറ്ററിന്റെ ഭാഗം പോലീസ് പരിശോധിച്ചുവരികയാണ്. 135 കിലോമീറ്റര്‍ വേഗത കാട്ടി നിശ്ചലമായ നിലയിലാണ് സൂചിയുള്ളത്.
അപകടം നടക്കുമ്പോള്‍ കാര്‍ 135 കിലോമീറ്റര്‍ സ്പീഡില്‍ ഓടിയിരിക്കാനാണ് സാധ്യതയെന്നാണ് പോലീസ് കരുതുന്നത്.
സജീര്‍ ആദ്യമായൊന്നുമല്ല വണ്ടി ഓടിക്കുന്നത്. ഡ്രൈവിങില്‍ തല്‍പരനാണ്. ചാറ്റല്‍ മഴയും മിനുസമുള്ള റോഡും അപകടത്തില്‍പെടാന്‍ ഇടയാക്കിയിരിക്കാമെന്നാണ് കരുതുന്നത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.