കാഞ്ഞങ്ങാട്: [www.malabarflash.com] കുറ്റകൃത്യം നടന്ന് നൂറുമണിക്കൂറിനകം പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ് മികവ് തെളിയിച്ചു. ജൂണ്‍ ഒന്നിന് മടിക്കൈ ബ ങ്കളത്ത് വീട്ടുവളപ്പില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടികളു ടെ കഴുത്തില്‍ നിന്നും കാതി ല്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങ ള്‍ പറിച്ചെടുക്കാന്‍ ശ്രമിക്കുകയും ഇത് തടഞ്ഞ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെ യ്തുവെന്നതിന് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന രണ്ട് നാ ടോടി സ്ത്രീകള്‍ക്കെതിരെയാ ണ് പോലീസ് അഞ്ചാം ദിവ സം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് കാര്യക്ഷമത തെളിയിച്ചത്.
കവര്‍ച്ചയും പിടിച്ചുപറിയും പതിവാക്കിയ നാടോടികള്‍ കേസില്‍ കുടുങ്ങിയാല്‍ വൈ കാതെ ജാമ്യത്തിലിറങ്ങി നാ ട്ടില്‍ നിന്നും മുങ്ങുകയാണ് പതിവ്. ഇത് ഒഴിവാക്കാനാ ണ് ജാമ്യത്തിലിറങ്ങുന്നതിന് മുമ്പ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മടിക്കൈ ബങ്കളത്തിനടു ത്തെ തെക്കേ വീട്ടില്‍ ദിനേശന്റെ വീടിന്റെ പിന്നില്‍ കളിച്ചുകൊണ്ടിരുന്ന മകള്‍ അശ്വ തി (8), അശോകന്റെ മകള്‍ ഗോപിക(11)എന്നിവരുടെ കാ തിലെ കമ്മലും കഴുത്തിലെ സ്വര്‍ണ്ണ ഉറുക്കും പിടിച്ചുപറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാട്ടുകാരാണ് നാടോടികളെ പിടികൂടി പോലീസിന് കൈ മാറിയത്.
കാഞ്ഞങ്ങാടും പരിസര പ്ര ദേശങ്ങളിലും മോഷണം നടത്തുന്ന സംഘം കണ്ണൂര്‍ ജില്ലയിലാണ് താമസം. കാഞ്ഞങ്ങാട്ട് നിരവധി നാടോടികള്‍ താല്‍ക്കാലിക ടെന്റുണ്ടാക്കി താമസിക്കുന്നുണ്ട്. ഇവര്‍ കാ സര്‍കോടിന് വടക്കാണ് മോ ഷണം നടത്തുന്നത്. തീവണ്ടികളിലാണ് ഇവരുടെ സഞ്ചാരം.അതുകൊണ്ടുതന്നെ റെ യില്‍വേ സ്റ്റേഷനുകളില്‍ നി ന്നും അധികം അകലെയല്ലാതെയാണ് താമസം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment