Latest News

തന്ത്രിക്കെതിരെ വാട്‌സപ്പില്‍ അപവാദ പ്രചരണം: സി.പി.എം. നേതാവിനെതിരെ കേസ്‌


ബദിയഡുക്ക: [www.malabarflash.com] നിയമസഭാ തിരഞ്ഞെടുപ്പിനിടയില്‍ കാസര്‍കോട്ടെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി രവീശതന്ത്രിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത വാട്‌സ്‌ ആപ്പില്‍ പ്രചരിപ്പിച്ചതിനു ബദിയഡുക്കയിലെ സ്റ്റാര്‍ ബി.ഡി.കെയുടെ അഡ്‌മിനെതിരെ പൊലീസ്‌ കേസെടുത്തു.ബീഫ്‌ ഭക്ഷിക്കുന്നവരുടെ വോട്ട്‌ തനിക്കുവേണ്ടെന്നു തന്ത്രി പറയുന്നതായി അദ്ദേഹത്തിന്റെ ചിത്രം വച്ചാണ്‌ വാര്‍ത്ത പ്രചരിപ്പിച്ചത്‌. വാര്‍ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിന്റെ അഡ്‌മിന്‍ ബദിയഡുക്കയിലെ സി.പി.എം. നേതാവ്‌ ഇബ്രാഹിമിനെതിരെയാണ്‌ കേസ്‌. വിവാദപരമായ വാര്‍ത്ത പ്രചരിച്ചുടനെ തന്ത്രിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനു ചുക്കാന്‍ പിടിച്ചിരുന്ന അഡ്വ. സദാനന്ദറൈ അതു സംബന്ധിച്ചു പൊലീസ്‌ സൂപ്രണ്ടിനു പരാതി നല്‍കിയിരുന്നു. പരാതിയെക്കുറിച്ചു സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ്‌ കേസ്‌. വാര്‍ത്ത കൈമാറിയവരെല്ലാം കേസില്‍ പ്രതികളായേക്കുമെന്നു സൂചനയുണ്ട്‌. Keywords: Kasaragod, whatsapp, Cpim, Bjp, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.