Latest News

അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ വിജിലന്‍സ്‌ നിരീക്ഷണത്തില്‍


തിരു: [www.malabarflash.com] അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും കണക്ക്‌ വിജിലന്‍സ്‌ ശേഖരിക്കുന്നു. കൈക്കൂലി വാങ്ങി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെയും അഴിമതിക്കു പേരുകേട്ട വകുപ്പുകളെയും വിജിലന്‍സ്‌ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌.
അഴിമതിക്കാരെ കര്‍ശനമായി കൈകാര്യം ചെയ്യുന്നതിനു നിയമ നിര്‍വ്വഹണം കലോചിതമായി പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ചു വിജിലന്‍സ്‌ ഡയറക്‌ടര്‍ കീഴ്‌ജീവനക്കാരോട്‌ അഭിപ്രായമാരാഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു ജില്ലാതലത്തില്‍ വകുപ്പു ജീവനക്കാര്‍ക്കു പ്രത്യേക വിശദീകരണയോഗം നടത്താനും പരിപാടിയുണ്ട്‌. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.