Latest News

കേരളം നേരിടുന്നത് സാംസ്‌കാരിക അടിന്തരാവസ്ഥയെ: തപസ്യ

കാസര്‍കോട്:

നാടിന്റെ തനതായ സംസ്‌കാരം പഠിപ്പിക്കരുതെന്ന് വാശിപിടിക്കുന്നവര്‍, സ്വാതന്ത്ര്യം ചിലര്‍ക്ക് മാത്രമേ പറ്റു മറ്റുള്ളവര്‍ക്ക് പാടില്ലെന്ന് പറയുന്നവര്‍ തുടങ്ങി അയിന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷമാണ് ഇന്നും കേരളത്തിലുള്ളത്. മന്ത്രങ്ങളെ ശ്ലോകരൂപത്തില്‍ സൂക്ഷിച്ച് വെച്ചത്
അടുത്ത തലമുറയ്ക്ക് കൈമാറാന്‍ വേണ്ടിയാണ്. മന്ത്രങ്ങള്‍ ചൊല്ലുന്നത് വര്‍ഗ്ഗീയ വാദ മതേതരത്വത്തിനെതിരാണെന്ന് ജനാധിപത്യ ഭരണകൂടം ചെയ്യുന്നത് ശരിയല്ലായെന്ന് പറയുന്ന രീതിയിലുള്ള ഭരണകൂടം കേരളത്തിലുണ്ടായിരിക്കുന്നു. അതു കൊണ്ടാണ് കേരളത്തില്‍ സംസ്‌കാരിക അടിയന്തരാവസ്ഥയാണെന്ന് പറയുന്നത്.[www.malabarflash.com] കേരളം സാംസ്‌കാരിക അടിയന്തരാവസ്ഥയെ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തപസ്യ കലാസാഹിത്യ വേദി ജില്ലാ സമ്മേളനം ഉദാഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യത്തിന്റെ പേരില്‍ പല രീതിയിലുള്ള അകടങ്ങളെയും അപചയങ്ങളെയും നേരിടേണ്ടി വരുന്നു. മതേതരത്വതിതന്റെ അന്ത സത്ത വേണ്ട പോലെ ഉള്‍കൊള്ളാതെ കപട മതേതരത്വമാണ് ഇന്ന് നടക്കുന്നത്. മതേതരത്വത്തിന്റ പേരില്‍ മുഴുവന്‍ നേട്ടങ്ങളും മതങ്ങള്‍ക്കും കോട്ടങ്ങള്‍ മുഴുവന്‍ ഒരു പ്രത്രേ്യക മതവിഭാഗങ്ങള്‍ക്കുമാണ് ലഭിക്കുന്നത്. ജനാധിപത്യം ജനാധിപത്യത്തെ കീഴ്‌പ്പെടുത്തരുത്. കൂടാതെ സാമുദായികാധിപത്യവും, പണം, പ്രലോഭനം തുടങ്ങിയവ ജനാധിപത്യത്തെ കീഴ്‌പ്പെടുത്തരുതെന്ന് ഭരണഘടനാ ശില്പിയായ അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. 

ഇന്നത്തെ ജനാധിപത്യ സംവിധാനം അപകടത്തിലാണ്. കാരണം ഇവ മൂന്നും ജനാധിപത്യത്തെ ത്രസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. വികസനം നടക്കേണ്ടത് വ്യക്തിയിലാണ്. വ്യക്തി വികാസത്തിലൂടെ മാത്രമേ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്ന് ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രീയമായ വനവല്‍ക്കരണങ്ങള്‍ കേരളത്തില്‍ കുറയുന്നുവെന്ന് പരിസ്ഥിതി പര്‍വ്വത്തില്‍ വിഷയമവതരിപ്പിച്ചു കൊണ്ട് പ്രശാന്ത് ബാബു കൈതപ്രം പറഞ്ഞു. എവിടെയൊക്കെ ഏതോക്കെ മരങ്ങള്‍ വെച്ച് പിടിപ്പിക്കണമെന്ന് പഠനങ്ങള്‍ നടക്കുന്നില്ല. വൃക്ഷങ്ങളോടും, ചെടികളോടും സംവദിച്ചിരുന്ന ഭാരതീയ സംസ്‌കാരം ഇന്ന് അന്യമായി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സഭയില്‍ തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ കെ. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി രാജേഷ് പുതിയ കണ്ടം സ്വാഗതവും, ശ്രീവിദ്യാ ശശിധരന്‍ നന്ദിയും പറഞ്ഞു. പരിസ്ഥിതി പര്‍വ്വത്തില്‍ കമ്മാരന്‍ പി.നായര്‍ അദ്ധ്യക്ഷത വഹിച്ചു. 

.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.