Latest News

ബീഹാറില്‍ പ്ലസ്ടു പരീക്ഷ തട്ടിപ്പ് ഒന്നാം റാങ്കുകാരി അറസ്റ്റില്‍


പാറ്റ്‌ന: ബീഹാറില്‍ പ്ലസ്ടു പരീക്ഷ തട്ടിപ്പ് കേസിലെ ഒന്നാം റാങ്കുകാരി അറസ്റ്റില്‍. സംസ്ഥാന സിലബസിലെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് റാങ്ക് ജേതാവ് റൂബി റായ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി നടന്നതിനെതുടര്‍ന്ന് നടന്ന പുനര്‍പരീക്ഷയില്‍ റൂബി റായ് പങ്കെടുത്തിരുന്നില്ല. അഭിമുഖത്തിന് ഹാജരാകാന്‍ റൂബിയോട് ബിഹാര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍ ബോര്‍ഡ് (ബി.എസ്.ഇ.ബി) ആവശ്യപ്പെട്ടെങ്കിലും അവര്‍ ഹാജരാവത്തതിനെതുടര്‍ന്നാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു പരീക്ഷയില്‍ ക്രമക്കേട് കാണിച്ചാണ് പലരും ഉന്നത വിജയം നേടിയതെന്ന ആരോപണത്തെ തുടര്‍ന്ന് ആദ്യ 14 റാങ്കുകാര്‍ക്ക് പുനഃപരീക്ഷ നടത്തിയിരുന്നു. ആര്‍ട്‌സ്, സയന്‍സ് വിഷയങ്ങളില്‍ റാങ്ക് വാങ്ങിയവര്‍ക്കു സാമാന്യവിവരംപോലുമില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു പിന്നീട് പുറത്തുവന്നത്. ഒരു ദൃശ്യമാധ്യമത്തില്‍ ഇവരുമായുള്ള അഭിമുഖം വന്നതോടെയാണു സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് സംഭവം വിവാദമാവുകയായിരുന്നു. വൈശാലി ജില്ലയിലെ ബിഷന്‍ റായ് കോളജ് വിദ്യാര്‍ഥികളും റാങ്ക് ജേതാക്കളുമായ റൂബി റായ്, സൗരവ് ശ്രേഷ്ഠ, രാഹുല്‍ കുമാര്‍, കോളെജ് പ്രിന്‍സിപ്പലുടെ മകള്‍ ശാലിനി റായ് എന്നിവരുടെ യോഗ്യതയാണു തര്‍ക്കവിഷയമായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ പാറ്റ്‌ന കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ മുഖ്യപ്രതി ബിഷന്‍ റായ് കോളജ് പ്രിന്‍സിപ്പല്‍ ബച്ചാ റായ് നേരത്തെ പൊലിസില്‍ കീഴടങ്ങിയിരുന്നു.സംഭവത്തെതുടര്‍ന്ന് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (ബി.എസ്.ഇ.ബി) ചെയര്‍മാന്‍ പ്രൊഫ. ലാല്‍കേശ്വര്‍ പ്രസാദ് സിങ് രാജിവെച്ചിരുന്നു.


Keywords: Plus Two Exam, 1st Rank, National News, Kerala Vartha, Malabarflash, Malabar news, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.