മുപ്പത്തിയഞ്ചുകാരനായ ചിന്നരാജിന്റെ ഭാര്യ പാണ്ടിയമ്മാള്‍, ഇവര്‍ക്ക് ആദ്യ വിവാഹത്തിലുണ്ടായ മക്കളായ പവിത്ര, പരിമല, സ്‌നേഹ എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു കൊല നടന്നത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവം പുറത്തറിയുന്നതു വരെ ഇയാള്‍ മൃതദേഹങ്ങള്‍ക്കൊപ്പം വീട്ടില്‍ കഴിയുകയായിരുന്നു.
വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതിനെതുടര്‍ന്ന് ചിന്നരാജ് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് വിവരം പൊലീസില്‍ അറിയിച്ചത്. പുറത്തുപോയിരുന്ന ചിന്നരാജിനെ മറീന ബീച്ചിനു സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കെടുക്കാനായി ചിന്നരാജെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ചിന്നരാജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസമായി ഭാര്യയും മക്കളും ഇയാളെ വീട്ടില്‍ കയറാന്‍ അനുവദിക്കാറില്ലെന്നും ഇതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
No comments:
Post a Comment