ദേളി[www.malabarflash.com]: വിശുദ്ധ റംമസാന്‍ 25 ാം രാവില്‍ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക യാത്ര കോര്‍ഡിനേറ്റര്‍ സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമിക്ക് പതാക കൈമാറി സയ്യിദ് ഹിബ്ബത്തുള്ള അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സ്വലാഹുദ്ദീന്‍ അയ്യൂബി, സ്വാലിഹ് ഹാജി മുക്കൂട് ഇബ്രാഹിം സഅദി മുഗു, എം ടി പി അബ്ദുല്ല മൗലവി, അബ്ദുല്‍ റഷീദ് സഅദി ആറ്റാശ്ശേരി, എന്നിവര്‍ സംബന്ധിച്ചു. ഇബ്രാഹിം സഅദി വിട്ടല്‍ സ്വാഗതവും ശിഹാബ് പരപ്പ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment