[www.malabarflash.com] നമ്മുടെ രാജ്യം ഇന്നും വെളുത്ത തൊലിക്ക് പിന്നാലെയാണ്. സൗന്ദര്യവും ‘കുലമഹിമ’യും ആഢ്യത്വവും വെളുത്ത നിറമുള്ളര്‍ക്ക് മാത്രമുള്ളതാണെന്ന വര്‍ണ്ണവിവേചനത്തിന്റെ ചിന്താ തടങ്കലില്‍ നിന്ന് ഇനിയും മോചിതരാവാത്തവരാണ് പലരും. കറുത്ത തൊലി അപമാനമായി കാണുന്നവരുടെ നാട്ടില്‍ ഫെയര്‍നസ് ക്രീം കമ്പനികള്‍ തഴച്ചു വളരുന്നു. തൊലിപ്പുറത്തെ നിറം വെച്ച് മനുഷ്യരെ അളക്കുന്ന നാടാണ് നമ്മുടേതെന്ന് ദുംഖത്തോടെ സമ്മതിക്കേണ്ടി വരും. കറുത്തവര്‍ അധസ്ഥിതരും നികൃഷ്ടരുമാണെന്ന സമൂഹ ബോധമാണ് വെള്ള നിറത്തിനു വേണ്ടി എന്തും ചെയ്യാന്‍ പലരേയും പ്രേരിപ്പിക്കുന്നതും. ആ നമുക്കും ലോകത്തിനും മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് ഘാന എന്ന ആഫ്രിക്കന്‍ രാജ്യം. ഫെയര്‍നെസ് ക്രീമുകളും സ്‌കിന്‍ ബ്ലീച്ചിംഗ് ഉത്പന്നങ്ങളും നിരോധിച്ചു കൊണ്ട് ഘാന പുതിയ പാഠങ്ങള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണ്. ബഹുമാനാര്‍ഹമായ പുത്തന്‍ ചുവടുകള്‍. ആഗസ്ത് മുതല്‍സ ഹൈഡ്രോക്വിനോന്‍ എന്ന സ്‌കിന്‍ ബ്ലീച്ചിംഗ് പദാര്‍ത്ഥം ചേര്‍ന്ന എല്ലാ ഉത്പന്നങ്ങളും നിരോധിക്കാനാണ് ഘാന തീരുമാനമെടുത്തത്. മറ്റൊരു കാരണം കൂടി ഈ നിരോധനത്തിന് പിന്നിലുണ്ട്. ഹൈഡ്രോക്വിനോന്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന പഠനവും. ഹൈഡ്രോക്വിനോന്റെ ഉപയോഗം പാശ്ചാത്യ രാജ്യങ്ങളും നിരോധിച്ചതാണ് ഇക്കാരണത്താല്‍. ഫെയര്‍ ആന്റ് ലൗവ്‌ലി അടക്കം ഫെയര്‍നസ് ക്രീമുകളുടെ വലിയ മാര്‍ക്കറ്റാണ് ഘാനയും നൈജീരിയയുമടക്കം ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഫെയറര്‍ സ്‌കിന്‍ എന്ന ധാരണക്ക് അടിമപ്പെട്ടു പോയ ആളുകളെ തിരികെ കൊണ്ടുവരികയെന്ന ഉദ്ദേശവും ഘാനയുടെ ഈ നീക്കത്തിന് പിന്നിലുണ്ട്. കൂടുതല്‍ ആകര്‍ഷകത്വവും ജീവിത വിജയവുമെന്ന ഫെയര്‍നസ് ക്രീമുകളുടെ ആപ്തവാക്യവും ഘാന ചോദ്യം ചെയ്യുകയാണ്. കൊളോണിയല്‍ കാലത്തെ അപ്പാര്‍ത്തിഡ്(വര്‍ണ്ണവിവേചന) വ്യവസ്ഥയുടെ ഒരു പുതിയ മാനസിക വ്യവസ്ഥിതിയാണ് ഫെയര്‍നസ് ക്രീം പരസ്യങ്ങളും തുറന്ന് കാണിക്കുന്നത്. ഘാനയുടെ ചിന്തയ്ക്ക് സല്യൂട്ട് നല്‍കാം. മനോഹരമായ ഒരു പാഠം ലോകത്തെ പഠിപ്പിച്ചതിന്. മാറ്റത്തിന് വഴികാട്ടിയാവാന്‍ കാണിച്ച ധൈര്യത്തിന്.
കടപ്പാട്: SouthLive
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment