കാസര്‍കോട്:[www.malabarflash.com] വിലക്കയറ്റത്തെകുറിച്ച് സംസാരിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ അജ്ഞത നടിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം കെ കെ അബ്ദുല്‍ജബ്ബാര്‍ പറഞ്ഞു.
ആഘോഷനാളുകള്‍ അടുക്കുമ്പോള്‍ വിപണികളില്‍ കുത്തകകളാണ് വില നിയന്ത്രിക്കുന്നത്. ഇത് സര്‍ക്കാര്‍ തിരിച്ചറിയണം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ വിലക്കയറ്റത്തിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, ഖാദര്‍ അറഫ സംസാരിച്ചു. സക്കരിയ്യ ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. ഫൈസല്‍ കോളിയടുക്കം സ്വാഗതവും അബ്ദുല്ല എരിയാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധിപ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment