ലിസ്ബണ്‍:[www.malabarflash.com] മസ്തിഷ്‌ക മരണം സംഭവിച്ചു നാലുമാസം യന്ത്രസഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. പോര്‍ച്ചുഗലിലെ ലിസ്ബണിലുള്ള ആശുപത്രിയിലാണ് അത്ഭുതകരമായ പ്രസവം നടന്നത്. ശസ്ത്രക്രിയ നടത്തി പുറംലോകത്തെത്തിച്ച ആണ്‍കുഞ്ഞിന്റെ ഭാരം 2.35 കിലോഗ്രാമാണ്. കുഞ്ഞിന് ആരോഗ്യപരമായി യാതൊരു കുഴപ്പവുമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ തലയിലെ രക്തസ്രാവം മൂലമാണു യുവതിക്കു മസ്തിഷ്‌ക മരണം സംഭവിച്ചത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശു ആരോഗ്യവാനായിരുന്നു. അതിനാല്‍ കുടുംബാഗങ്ങളുടെ തീരുമാനപ്രകാരം അമ്മയുടെ ഉദരത്തില്‍ വളരാന്‍ അനുവദിക്കുകയായിരുന്നെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ജനുവരിയില്‍ വ്രോക്ലായിലും സമാനമായ സംഭവം ഉണ്ടായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച യുവതി 55 ദിവസത്തിനുശേഷം പ്രസവിച്ചിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment