Latest News

38 ഭാര്യമാര്‍ 89 മക്കള്‍; സിയോണ രാജ്യത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍


ഐസ്‌വാള്‍ [www.malabarflash.com]: 38 ഭാര്യമാരും അവരില്‍ 89 മക്കളുമുള്ള സിയോണ ചന 72-ാം ജന്മദിനം ആഘോഷിച്ചു. രാജ്യത്തെ ഏറ്റവും വലിയ കുടുംബനാഥനാണ് സിയോണ. 162 അംഗങ്ങളുണ്ട് ഇദ്ദേഹത്തിന്റെ കുടുംബത്തില്‍. ചന സമുദായ നേതാവായ സിയോണയ്ക്ക് 38 ഭാര്യമാരുണ്ട്.
എല്ലാ ഭാര്യമാരില്‍ നിന്നുമായി 89 മക്കളുടെ പിതാവാണ് ഇദ്ദേഹം. കുട്ടികളും അവരുടെ മക്കളുമായി 162 പേരുണ്ട് ഇദ്ദേഹത്തിന്റെ കുടുംബത്തില്‍. ചുവാന്‍ താര്‍ റന്‍ എന്ന നാല് നില വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. പുതുതലമുറയുടെ വീട് എന്നാണ് ഈ പേരിന്റെ അര്‍ത്ഥം.
1959ല്‍ 15-ാം വയസിലാണ് സിയോണ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് എല്ലാ വര്‍ഷവും ഓരോ ഭാര്യമാരെ ജീവിതത്തിലേക്ക് കൂട്ടി. 2004ല്‍ അറുപതാം വയസിലാണ് സിയോണ അവസാന വിവാഹം കഴിച്ചത്.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.