കൊല്ലം:[www.malabarflash.com] പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഉള്‍പ്പെട്ട കേസില്‍ കാണാതായെന്നു സംശയിച്ച തൊണ്ടിമുതലുകള്‍ കൊല്ലം കോടതിയില്‍ കണ്ടെത്തി. 1992 ഡിസംബര്‍ 12നു മൈനാഗപ്പള്ളിയിലെ ഐഎസ്എസ് കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ശേഖരിച്ച തൊണ്ടിസാധനങ്ങളാണു കണ്ടെടുത്തത്. 24 വര്‍ഷം മുന്‍പു ന!ടന്ന സംഭവത്തിലെ കേസ് എറണാകുളത്തെ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം വിചാരണ ആരംഭിച്ചു.
തൊണ്ടിമുതലുകള്‍ ആറുമാസം മുന്‍പു അഡീഷനല്‍ ഗവ. പ്ലീഡര്‍ രാജു വടക്കേക്കര കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവ കാണാനില്ലെന്നാണു കൊല്ലം കോടതിയില്‍ നിന്നു മറുപടി നല്‍കിയത്. തൊണ്ടിമുതലുകള്‍ കാണാത്തതിനാല്‍ റെയ്ഡ് നടത്തിയ എസ്‌ഐ പി.രാമചന്ദ്രന്‍ നായരെ വെളളിയാഴ്ച വിസ്തരിച്ചു. രാമചന്ദ്രന്‍ നായരുടെ മൊഴി രേഖപ്പെടുത്തല്‍ അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ വൈകിട്ടു 4.30നാണു തൊണ്ടിമുതലുകള്‍ കണ്ടെടുത്തതായി കൊല്ലത്തു നിന്നു ജഡ്ജി കെ.എം.ബാലചന്ദ്രനെ അറിയിക്കുന്നത്.
ഒരു നാടന്‍ നിര്‍മിത കൈത്തോക്ക്, .22ന്റെ മൂന്നു തിരകള്‍, തിരകള്‍ സൂക്ഷിച്ചിരുന്ന കവര്‍, യൂണിഫോമില്‍ ഉപയോഗിക്കുന്ന രണ്ട് വിസില്‍ ഗാര്‍ഡ്, രണ്ട് ബെല്‍റ്റ്, 1.40 കിലോഗ്രാം വെടിമരുന്ന് എന്നിവയായിരുന്നു തൊണ്ടിമുതലുകള്‍. ഇതില്‍ വെടിമരുന്ന് കണ്ടെത്താനായില്ല. സുരക്ഷാകാരണങ്ങളാല്‍ അത് അപ്പോള്‍ തന്നെ നിര്‍വീര്യമാക്കി ഉപേക്ഷിച്ചിരിക്കാമെന്നാണു കരുതുന്നത്.
തൊണ്ടികളുടെ കൂട്ടത്തില്‍ ഐഎസ്എസ് സേവാസംഘം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയതിന്റെ പോസ്റ്ററുകളും രഹസ്യമായി വിതരണം ചെയ്തിരുന്ന നോട്ടിസുകളും കണ്ടെത്തി.

ഐഎസ്എസ് ഹൈപവര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന മഅദനി റെയ്ഡ് നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സംഘടനയെ നിരോധിച്ചതിനെ തുടര്‍ന്നാണു ഡിവൈഎസ്പി ജനാര്‍ദനന്‍ നായരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. അതേസമയം, കേസ് ഡയറി ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനില്‍ നിന്നു കാണാതായി. എഫ്‌ഐആര്‍ റജിസ്റ്ററില്‍ റെയ്ഡിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ള ഭാഗം കീറിയെടുത്തിട്ടുണ്ട്. മഅദനി അടക്കം 18 പ്രതികളാണ് ഈ കേസില്‍ ഉള്ളത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment