നീലേശ്വരം [www.malabarflash.com]: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ അനര്‍ഹര്‍ക്കും പാര്‍ട്ടി വിരുദ്ധര്‍ക്കും ജോലി നല്‍കുന്നതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ ഐ എന്‍ ടി യു സി നേതാവിന്റെ ഒറ്റയാള്‍ സമരം. കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത്സ്യ വിതരണ തൊഴിലാളി, ഉള്‍ നാടന്‍ മത്സ്യ തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന സെക്രട്ടറിയും കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡണ്ടുമായ ജഗദീഷ് തേര്‍വയലാണ് വെള്ളിയാഴ്ച രാവിലെ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്.
പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഒട്ടേറെ സ്ഥാപനങ്ങളില്‍ പാര്‍ട്ടി വിരുദ്ധര്‍ക്ക് കോഴ വാങ്ങി ജോലി നല്‍കുകയാണെന്നും പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെ അവഗണിക്കുകയാണെന്നും ജഗദീഷ് ആരോപിക്കുന്നു. കോണ്‍ഗ്രസ് സേവാദളിന്റെ യൂണിഫോം ധരിച്ച് മാര്‍ക്കറ്റില്‍ നിന്നും ഏകാംഗ പദയാത്ര നടത്തി നഗരം ചുറ്റിയ ശേഷമാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നില്‍ ജഗദീഷ് നിരാഹാരം തുടങ്ങിയത്. സമരം പാര്‍ട്ടി നേതൃത്വത്തിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായാണ് ജഗദീശന്‍ സമരത്തിന് ഇറങ്ങിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment