Latest News

സൗദിയില്‍ ഇരട്ട ചാവേറാക്രമണം; നോമ്പുതുറ സമയത്ത് മദീനയിലും, ഖത്തീഫിലുമാണ് സ്‌ഫോടനം ഉണ്ടായത്

മദീന:[www.malabarflash.com] സൗദി അറേബ്യയില്‍ മസ്ജിദിന് പുറത്ത് ഇരട്ട ചാവേര്‍ സ്‌ഫോടനം. മദീനയിലും ഖത്തിഫ് നഗരത്തിലുമാണ് വൈകിട്ട് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. മദീനയില്‍ പ്രവാചകന്റെ മസ്ജിദിന് പുറത്താണ് സ്‌ഫോടനമുണ്ടായതെന്ന് അല്‍ അറേബ്യ ടിവി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഖത്തിഫിലെ ഷിയ മസ്ജിദിന് പുറത്ത് ചാവേര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ചാവേറിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മസ്ജിദിന് പുറത്ത് ചിതറി തെറിച്ചു കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നോമ്പ് തുറക്കായി ധാരാളം ആളുകള്‍ എത്തിയിരുന്നെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മസ്ജിദിന് പുറത്ത് പാര്‍ക്കു ചെയ്തിരുന്ന കാര്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ആദ്യ സ്‌ഫോടനം നടന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ വീണ്ടും സ്‌ഫോടനമുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

തിങ്കളാഴ്ച രാവിലെ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിനു പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റിരുന്നു.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.