Latest News

യാത്ര വൈകിയതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് സംശയം: മഅദനി

നെടുമ്പാശേരി:[www.malabarflash.com] ആറു വര്‍ഷങ്ങള്‍ക്കു ശേഷം പെരുന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലത്തൊനായതില്‍ സന്തോഷമുണ്ടെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. കേസിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ല. കേരളത്തിലേക്കുള്ള യാത്ര വൈകിപ്പിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കമാണോയെന്ന് സംശയിക്കുന്നുവെന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു.

റംസാന്‍ മാസത്തില്‍ നാട്ടിലെത്താന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുന്നു. നീതി നിഷേധത്തിന്റെ അവസരത്തില്‍ നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കിയ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും നന്ദിയറിക്കുന്നു. നീതി നേടിത്തരാന്‍ പരിശ്രമിച്ച അഡ്വ. പ്രശാന്ത് ഭൂഷനും ഹാരിസ് ബീരാനും, അഡ്വ. ഉസ്മാന്‍, ടോമി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ക്കും പ്രത്യേകം നന്ദിയറിയിക്കുന്നുവെന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു.

ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ രാത്രി 8.30 ഓടെയാണ് മഅ്ദനിയും കുടുംബവും നെടുമ്പാശേരിയിലത്തെിയത്. 8.45 ഓടെ പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്ത ശേഷം അന്‍വാര്‍ശ്ശേരിയിലേക്ക് തിരിച്ചു. 12.30 ഓടെ സ്വദേശമായ അന്‍വാര്‍ശ്ശേരിയിലത്തെും.
കേരളത്തിലേക്കുള്ള യാത്രക്ക് കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന വിമാനാധികൃതരുടെ നിലപാടിനെ തുടര്‍ന്ന് മഅ്ദനിയുടെ യാത്ര രാവിലെ തടസ്സപ്പെട്ടത്.
ബംഗളൂരുവില്‍ തിങ്കളാഴ്ച നിന്ന് 12.55 ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ മഅ്ദനിയെ കയറ്റില്ലെന്ന അധികൃതരുടെ നിലപാടിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. ഇത് വിവാദമായതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരത്തെി നടപടിയില്‍ ക്ഷമാപണം നടത്തുകയും വൈകീട്ട് 7.15 ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തില്‍ തന്നെ പോകാമെന്ന് അറിയിക്കുകയുമായിരുന്നു. മഅ്ദനിയെ സ്വീകരിക്കാന്‍ അനുയായികള്‍ രാവിലെ മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

യാത്ര തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് മഅ്ദനിയുടെ കൂടെയുള്ള ബന്ധു മുഹമ്മദ് റജീബ് മാധ്യമങ്ങളെ അറിയിച്ചു. വിമാനാധികൃതരുടെ നടപടി സംശയാസ്പദമാണെന്നും അവര്‍ക്ക് പ്രത്യകേ താല്പര്യമുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ടിക്കറ്റും ബോര്‍ഡിങ് പാസും ലഭിച്ചപ്പോഴൊന്നും ഇക്കാര്യം വിമാനാധികൃതര്‍ തങ്ങളെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ, ഇന്‍ഡിഗോ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ നെടുമ്പാശേരിയിലെ ഇന്‍ഡിഗോ ഓഫീസ് ഉപരോധത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.
രോഗിയായ ഉമ്മയെ കാണാന്‍ നാട്ടില്‍ പോകുന്നതിന് ബംഗളൂരുവിലെ വിചാരണ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മഅ്ദനി കേരളത്തിലത്തെുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് എട്ടു ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ വിചാരണ കോടതി അനുമതി നല്‍കിയത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.