Latest News

ഫേസ്ബുക് സുഹൃത്തിനെതേടിയെത്തിയ ബംഗാളി വീട്ടമ്മയെ പോലീസ് നാട്ടിലയച്ചു; തട്ടിപ്പുകാരനായ 'സുഹൃത്ത്' ജയിലില്‍

തിരുവനന്തപുരം:[www.malabarflash.com] ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി തലസ്ഥാനത്തെത്തിയ വീട്ടമ്മ, യുവാവ് ജയിലിലാണെന്നറിഞ്ഞതോടെ പോലീസ് സഹായത്താല്‍ നാട്ടിലേക്ക് തിരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനിയാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിനെ അന്വേഷിച്ച് കണ്‍ട്രോള്‍ റൂമിലെ വനിതാ ഹെല്‍പ് ലൈനില്‍ എത്തിയത്.

യുവതി അന്വേഷിച്ചത്തെിയ ഷാന്‍ സലിം കുറ്റവാളിയാണെന്നും ജയിലിലാണെന്നും കണ്ടെത്തിയതിനത്തെുടര്‍ന്ന് പോലീസ് ഇവരെ ബംഗാള്‍ പൊലീസിന്റെ സഹായത്തോടെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ഹെല്‍പ് ലൈനില്‍ എത്തിയ സ്ത്രീയുടെ ആവശ്യത്തത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാന്‍ സലിം നിരവധി തട്ടിപ്പ് കേസുകളില്‍പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണെന്ന് കണ്ടെത്തിയത്.

ഫേസ്ബുക് മുഖേന യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവ് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പശ്ചിമബംഗാള്‍ ഹൂഗ്‌ളി ജില്ലാ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് യുവതി ഭര്‍ത്താവിനെയും ഏഴുവയസ്സുള്ള മകളെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയതാണെന്ന് മനസ്സിലാക്കിയത്. ഒരുമാസം മുമ്പാണ് യുവതി ഷാന്‍ സലിമുമായി ഫേസ്ബുക് വഴി പരിചയപ്പെട്ടതെന്നും പോലീസ് അറിയിച്ചു.

ഷാന്‍ സലിം മറ്റു പലരെയും കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ഗള്‍ഫില്‍ പോയതിനത്തെുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടുകയും ചെയ്യുകയായിരുന്നു. യുവതി ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായാണ് വീടുവിട്ടിറങ്ങിയത്.

ഇവരുടെ പേരില്‍ പശ്ചിമബംഗാളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നത് മനസ്സിലാക്കി കോടതിയില്‍ ഹാജരാക്കിയശേഷം പൂജപ്പുര മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. പിന്നീട് ഹൂഗ്‌ളി പോലീസ് എത്തി വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഏതാനും നാള്‍ മുമ്പ് അസം സ്വദേശിനിയായ ഒരു യുവതിയും ഇത്തരത്തില്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ടാണോ അതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം എ.സി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ വനിതാ സെല്‍ എസ്.ഐ ഗേളി, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നസിഹത്ത്, രമ്യ, സി.പി.ഒമാരായ ശിവപ്രസാദ്, പത്മകുമാര്‍ എന്നിവരാണ് യുവതിയെ നാട്ടിലത്തെിക്കാന്‍ നടപടി സ്വീകരിച്ചത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.