Latest News

വേളത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

കുറ്റിയാടി:[www.malabarflash.com] യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. വേളം കിഴക്കെ പുത്തലത്ത് അസീസിന്റെ മകന്‍ നസീറുദ്ദീന്‍ (25) ആണ് മരണപ്പെട്ടത്. പുത്തലത്ത് അനന്തോത്ത്മുക്കില്‍ വെച്ച് വെളളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.

 ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന നസീറുദ്ദീനെ എസ്.ഡി.പി.ഐക്കാര്‍ കുത്തുകയായിരുന്നുവെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. 

നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ നസീറുദ്ദീനെ കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊബൈല്‍ഫോണും ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

ബഹളം കേട്ട് സമീപത്തെ വീട്ടുകാര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വേളം പഞ്ചായത്തില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.