കോയമ്പത്തൂര്‍: [www.malabarflash.com] തമിഴ്‌നാട്ടില്‍ തിരുപ്പൂര്‍ ജില്ലയിലെ പല്ലാടം കാമനായ്ക്കപാളയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലം സ്വദേശി ജലീല്‍ എന്ന ജമാലുദ്ദീന്‍, ആദിത്യനെല്ലൂര്‍ സ്വദേശി നെബു, ഉമയനെല്ലൂര്‍ സ്വദേശി റാനിബ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. പഴയ കാറുകള്‍ മറിച്ചു വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന ഇവര്‍ തിരുപ്പൂരില്‍ നിന്നും കൊല്ലത്തേക്ക് മടങ്ങി വരുമ്പോളാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Tamilandu, Accident, Death, Malayali, National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment