[www.malabarflash.com] ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നടനായും ഗായകനായും അരങ്ങേറ്റം കുറിച്ച അരിസ്റ്റോ സുരേഷിന്റെ കണ്ണാടിമുല്ലേ… പുതിയ ഗാനം ശ്രദ്ധ നേടുന്നു. ഷെഫീഖ് റഹ്മാനാണ് ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്യാലറി വിഷന്റെ ബാനറില്‍ ഷറഫും റൗഫ് വി ഉമ്മറും ചേര്‍ന്നാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലൂടെ സിനിമയിലും പിന്നണിഗാനരംഗത്തും അരങ്ങേറ്റം കുറിച്ച അരിസ്റ്റോ ഏറെ ശ്രദ്ധ നേടിയ കലാകാരനാണ്. ആദ്യം ഗാനത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ അരിസ്റ്റോയുടെ ചിത്രത്തിലെ മദ്യപനായുള്ള വേഷവും ഏറെ ചര്‍ച്ചയായിരുന്നു.
Keywords: Entertsinment News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment