Latest News

അംഗങ്ങളുടെ പണം ബാങ്കിലടച്ചില്ല; വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്


ആലപ്പുഴ [www.malabarflash.com]: വിജിലൻസ് കേസിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് വഞ്ചാനക്കുറ്റത്തിന് കേസെടുത്തു. മൈക്രോഫിനാൻസ് വായ്പാതട്ടിപ്പിലാണ് കായംകുളം പോലീസിന്റെ നടപടി. അംഗങ്ങൾ നൽകിയ പണം ബാങ്കിലടച്ചില്ലെന്ന പരാതിയിലാണ് കേസ്. മൂന്ന് എസ്എൻഡിപി ശാഖാ യൂണിറ്റുകളാണ് പരാതി നൽകിയത്. കഴിഞ്ഞ ആറു മാസമായി യൂണിയൻ അംഗങ്ങൾ വിവിധ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു.
ശാഖാ യൂണിയനുകളിലാണ് അംഗങ്ങൾ പണം തിരികെ അടയ്ക്കുന്നത്. എന്നാൽ ഈ വായ്പാ തുക യൂണിയന്റെ ഭാഗത്തുനിന്ന് ബാങ്കിലേക്ക് എത്തിയിരുന്നില്ല. ബാങ്കുകളിൽ നിന്നും പല വ്യക്തികൾക്കും ജപ്തി നോട്ടീസ് ലഭിച്ചു. ഇതേതുടർന്ന് കായംകുളം യൂണിയൻ ഒാഫീസ് എസ്എൻഡിപി ഇന്ന് പ്രവർത്തകർ ഉപരോധിച്ചിരുന്നു. അതിനുശേഷമാണ് കായംകുളം പോലീസിന് പരാതി നൽകിയത്.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എസ്എൻഡിപി കായംകുളം യൂണിയൻ പ്രസിഡന്റ് വേലൻചിറ സുകുമാരനാണ് രണ്ടാം പ്രതി. സെക്രട്ടറി പ്രദീപ് ലാൽ, അനിൽ കുമാർ എന്നിവർക്കെതിരെയും കേസുണ്ട്. മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ റജിസ്റ്റർ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സംഘമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെയാണ് പുതിയ പോലീസ് കേസ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.