[www.malabarflash.com] ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്റേയും ഭാര്യയുടേയും വയസിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരുണ്ട്. ഭാര്യയേക്കാള്‍ നാല് വയസിന് മുതിര്‍ന്നതായിരിക്കണം ഭര്‍ത്താവെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതിനിടെ തന്നേക്കാള്‍ പ്രായം കുറഞ്ഞ ‘ഹാന്‍ഡ്‌സം’ ആയിട്ടുള്ള യുവാക്കളെ ഭര്‍ത്താക്കന്മാരാക്കുന്ന യുവതികളുമുണ്ട്. ഇവിടെ അത്തരത്തിലൊരു രസകരമായ കഥയാണ് പറയാന്‍ പോകുന്നത്. 71 കാരിയും നാല് മക്കളുടെ അമ്മയുമായ മധ്യവയസ്‌കയ്ക്ക് ഭര്‍ത്താവായി എത്തുന്നത് 17 കാരനായ യുവാവാണ്. ഇരുവരും പരിചയപ്പെട്ടതാകട്ടെ എഴുപത്തിയൊന്നുകാരിയുടെ മകന്റെ ശവസംസ്‌കാര ചടങ്ങിലും. പരിചയപ്പെട്ട ശേഷം മൂന്നാഴ്ച ഇരുവരും പ്രണയിച്ചു. ശേഷം വിവാഹം കഴിയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രായക്കൂടുതലോ കുറവോ ഒന്നും ഇവരുടെ ജീവിതത്തെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല.
അല്‍മെഡ ഇറെല്‍, ഗാരി ഹാര്‍ഡ്വിക്ക് എന്നിവരാണ് കഥയിലെ കഥാപാത്രങ്ങള്‍. 2013 ലായിരുനന്ു അല്‍മെഡയുടെ ആദ്യ ഭര്‍ത്താവ് ഡൊണാള്‍ഡ് 43 വയസില്‍ മരിച്ചത്. ശേഷം തന്റെ ജീവിതത്തില്‍ ശൂന്യതയായിരുന്നുവെന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ അസിസ്റ്റന്റ് കൂടിയായ അല്‍മെഡ പറയുന്നു. വീടും സൂപ്പര്‍ മാര്‍ക്കറ്റുമായി ജീവിതം തള്ളി നീക്കുന്നതിനിടെ മകന്‍ റോബര്‍ഡ് 45 വയസില്‍ മരിച്ചു. പെട്ടന്നായിരുന്നു റോബര്‍ട്ടിന്റെ മരണമെന്ന് അല്‍മെഡ ഓര്‍ക്കുന്നു. മകന്റെ ശവസംസ്‌കാര ചടങ്ങിലായിരുന്നു ഗായിയെ പരിചയപ്പെടുന്നത്. മകന്റെ ദു:ഖത്തില്‍ തളര്‍ന്നിരുന്ന തന്നെ അവന്‍ ആശ്വസിപ്പിച്ചു. അതിന് ശേഷവും അവന്‍ തന്നെ വീട്ടിലും സൂപ്പര്‍മാര്‍ക്കറ്റിലും വന്ന് സന്ദര്‍ശിച്ചു. പിരിയാന്‍ പറ്റില്ലാന്ന് തോന്നിയതോടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തന്നെ വിവാഹം കഴിക്കണമെന്ന് ഗാരിയാണ് ആദ്യം ആവശ്യപ്പെട്ടതെന്നും അല്‍മെഡ പറയുന്നു. താന്‍ സ്വപ്‌നത്തില്‍ കണ്ടിരുന്നതാരെയാണോ അയാളെ തന്നെയാണ് തനിക്ക് വധുവായി ലഭിച്ചതെന്ന് ഗാരിയും വ്യക്തമാക്കുന്നു. പ്രായം തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നമായിട്ടില്ലെന്നും ഗാരി കൂട്ടിച്ചേര്‍ത്തു.
മക്കള്‍ക്കിടയില്‍ ആദ്യമൊക്കെ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഇരുവരുടേയും വിവാഹത്തിന് പിന്നീട് സമ്മതിക്കുകയായിരുന്നു. മകന്‍ റോബര്‍ട്ടിന്റെ മകനൊപ്പം സ്വന്തം വീട്ടിലാണ് അല്‍മെഡയും ഗാരിയും താമസിക്കുന്നത്. ഗാരിയേക്കാള്‍ മൂന്ന് വയസിന് മുതിര്‍ന്നതാണ് അല്‍മെഡയുടെ കൊച്ചുമകന്‍. കാര്യങ്ങള്‍ എന്തൊക്കെയാണെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന തിരക്കിലാണ് പുതു ദമ്പതികള്‍.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment