എറണാകുളം [www.malabarflash.com]: ആംബുലന്‍സ് പൊട്ടിത്തെറിച്ചു രണ്ടുപേര്‍ മരിച്ചു. രണ്ടുപേരെ പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുവാറ്റുപുഴ മീങ്കുന്നത്ത് എംസി റോഡില്‍ മീങ്കുന്നം വളവിലാണ് അപകടം. മാനന്തവാടിയില്‍നിന്നു കോട്ടയം കാരിത്താസിലേക്കു പോയ ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും കൂടെയുള്ള ഒരാളുമാണു മരിച്ചത്. ഏറ്റുമാനൂര്‍ സ്വദേശി പി.ജെ. ജയിംസ് (72) മകള്‍ അമ്പിളി (40) എന്നിവരാണ് മരിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. ആറു പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ആംബുലന്‍സ് ഓട്ടത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിച്ച ആംബുലന്‍സില്‍നിന്നും ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയും രണ്ടു പേരെ വലിച്ച് പുറത്തേക്കിടുകയുമായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment