കൊച്ചി:[www.malabarflash.com] രണ്ടു വയസ്സുകാരന്റെ ഹൃദയാന്തര്‍ഭാഗത്ത് രൂപപ്പെട്ട ഇന്‍ട്രാ കാര്‍ഡിയാക് യോക് സാക് ജം സെല്‍ മുഴ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കാസര്‍കോട് സ്വദേശിയായ ഡോ. എം.കെ മൂസക്കുഞ്ഞി വീണ്ടും ശ്രദ്ധേയനായി. ലോകത്തില്‍ അഞ്ചാം തവണയാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നതെന്ന് ശസ്ത്രക്രിയ നടന്ന ലോക്‌ഷേര്‍ ആസ്പത്രി അധികൃതര്‍ അവകാശപ്പെട്ടു.
ദുബായില്‍ താമസിക്കുന്ന ഫാബിര്‍-മെറിന്‍ ദമ്പതികളുടെ മകനായ ആദി തോപ്പില്‍ ഫാബിര്‍ എന്ന രണ്ടു വയസ്സുകാരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത്. ഗര്‍ഭാവസ്ഥയിലെ മൂന്നാം ദിവസം രൂപപ്പെടുന്ന യോക് സാക് ടിഷ്യു ഒരു മാസത്തിനുള്ളില്‍ തന്നെ ഇല്ലാതാകാറാണ് പതിവ്. എന്നാല്‍ ആദിയുടെ കാര്യത്തില്‍ കാന്‍സറസ് ആയ മുഴയായി ഇത് വളരുകയായിരുന്നു.
പനി ബാധിച്ച് ദുബായിലെ ഒരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ട്യൂമറിന്റെ സാന്നിധ്യം കണ്ടെത്തിയത്. ദുബായില്‍ ഇത്തരം ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങളും വിദഗ്ധരുമില്ലാത്തതിനാലാണ് സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയക്കായി ആദിയെ ലോക്‌ഷേറിലേക്ക് കൊണ്ടുവന്നത്. ഡോ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഉടനടി ശസ്ത്രക്രിയ നടത്തണമെന്ന് കണ്ടെത്തി. മുഴ എത്രയും വേഗം നീക്കം ചെയ്യുക മാത്രമായിരുന്നു പോംവഴി. ആദിയുടെ ഹൃദയത്തിന്റെ ഉള്ളിലും പുറത്തുമായി രൂപപ്പെട്ട മുഴ 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.
ശരീര താപനില 15 ഡിഗ്രിയിലേക്ക് താഴ്ത്തി കൊണ്ടു വന്ന് ചെയ്യുന്ന ഡീപ് ഹൈപ്പോ തെര്‍മിക് സര്‍ക്കുലേറ്ററി റെസ്റ്റ് (ഡി.എച്ച്.സി.എ) ശസ്ത്രക്രിയ രീതിയാണ് ഡോ. മൂസക്കുഞ്ഞിയും സംഘവും അവലംബിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment