കൊച്ചി:[www.malabarflash.com] ചലച്ചിത്രതാരം കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചയാള്‍ പിടിയില്‍. പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കാവ്യാ മാധവന്‍ സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിനു നല്‍കിയ പരാതിയെത്തുടര്‍ന്നാണു നടപടി.
കാവ്യയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ, അശ്ലീലച്ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഈ അക്കൗണ്ട് വഴി അരവിന്ദ് ബാബു പ്രചരിപ്പിച്ചിരുന്നു. നാലു വര്‍ഷമായി കാവ്യയുടെ പേരില്‍ ഇയാള്‍ വ്യാജ അക്കൗണ്ട് ഉപയോഗിക്കുകയാണ്.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കാവ്യയുടെ പേര് ഉപയോഗിക്കുന്ന ഇത്തരം 12 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നു കണ്ടെത്തി. ഇവരും നിരീക്ഷണത്തിലാണെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment