കാസര്‍കോട്: [www.malabarflash.com] കാസര്‍കോട്ട് വീണ്ടും കള്ളനോട്ടിറങ്ങി. അഞ്ഞൂറിന്റെ കള്ളനോട്ടുകളാണ് വ്യാപകമായി പ്രചാരത്തിലുള്ളത്. പെരുന്നാള്‍ തിരക്ക് മുതലെടുത്താണ് കള്ളനോട്ടുകള്‍ ചെലവഴിച്ചതെന്നാണ് അറിയുന്നത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഒരു കടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് കള്ളനോട്ടുകളാണ് കിട്ടിയത്. 5ck115754 സീരിയല്‍ നമ്പറിലുള്ള നോട്ടാണ് കടയില്‍ കിട്ടിയത്. ഒറിജിനിലിനെ വെല്ലുന്ന തരത്തില്‍ ഒരു സംശയവും ജനിപ്പിക്കാത്ത നോട്ടാണിത്. അത് കൊണ്ട് തന്നെ സാധനം വാങ്ങാന്‍ വന്നയാള്‍ ഈ നോട്ട് നല്‍കിയപ്പോള്‍ കള്ളനോട്ടാണെന്ന് കടയുടമക്ക് തിരിച്ചറിയാനായില്ല. പിന്നീട് മെഷീനില്‍ നോട്ട് ചെക്ക് ചെയ്തപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment