Latest News

ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി: ഫ്രാന്‍സില്‍ 75 മരണം

നൈസ്:[www.malabarflash.com] ഫ്രാന്‍സിലെ നൈസിലുള്ള റിസോര്‍ട്ടില്‍ അക്രമി ജനക്കൂട്ടത്തിന് ഇടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് 75 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് കരുതുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരില്‍ 50 ഓളംം പേരുടെ നില ഗുരുതരമാണ്.

ദേശീയ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്ക് മടങ്ങിയ ജനക്കൂട്ടത്തിന് ഇടയിലേക്കാണ് ട്രക്ക് ഓടിച്ചുകയറ്റിയത്. ട്രക്കിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രക്ക് ഡ്രൈവറെ പിന്നീട് വെടിവച്ച് കൊന്നു. തോക്കുകളും ഗ്രനേഡുകളും ട്രക്കിനുള്ളില്‍ കണ്ടെത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

അമിത വേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളെ ഇടിച്ചവീഴ്ത്തി ട്രക്ക് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പരിഭ്രാന്തരായ ജനക്കൂട്ടം നിലവിളിച്ചുകൊണ്ട് ഓടി. ആയിരത്തോളം പേര്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. നിരവധി പേര്‍ റോഡില്‍ മരിച്ച് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ ദൃക്‌സാക്ഷികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.

പ്രദേശത്തെ ജനങ്ങള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അടക്കമുള്ളവര്‍ സംഭവത്തെ അപലപിച്ചു. ട്രക്കില്‍ ഡ്രൈവര്‍ മാത്രമാണോ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.