ഉദുമ[www.malabarflash.com]: ജില്ലാപഞ്ചായത്ത് ഉദുമ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുളള മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും വരണാധികാരിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ചിഹ്നം അനുവദിച്ചു. എന്‍ ബാബുരാജ് (ബി ജെ പി) -താമര, ഷാനവാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈപ്പത്തി, എ മൊയ്തീന്‍ കുഞ്ഞി (ഐ എന്‍ എല്‍) -തുറന്ന കുട എന്നിവയാണ് അനുവദിച്ചത്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടായിരുന്ന എന്‍ എസ് മൊയ്തീന്‍ കുഞ്ഞ് പത്രിക പിന്‍വലിച്ചു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തീയതി വ്യാഴാഴ്ച അവസാനിച്ചതോടെയാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്.
വോട്ടെടുപ്പ് ഈ മാസം 28 ന് നടക്കും. വോട്ടെണ്ണല്‍ 29 ന് നടക്കും. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളാണ് പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണത്തിനും വോട്ടെണ്ണലിനുമുളള കേന്ദ്രം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment