Latest News

കബാലിയിൽ രജനീകാന്തിന്റെ ഒാപ്പണിങ് സീൻ വാട്സാപിൽ


ചെന്നൈ: [www.malabarflash.com] കബാലി ഒാപ്പണിങ് സീൻ വാട്സാപിൽ. ഇന്നലെ രാവിലെയോടെയാണു ചിത്രത്തിലെ രജനീകാന്തിന്റെ മാസ് ഇൻട്രോ സീൻ പുറത്തുവന്നത്. പടത്തിന്റെ ചോർച്ച തടയാൻ കോടതിയെ സമീപിച്ചിരിക്കുന്ന നിർമാതാക്കൾക്കു വാട്സാപ് തലവേദനയകുമെന്നാണ് സൂചന. നേരത്തേ, കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും നിർമാതാക്കളുടെ ആവശ്യപ്രകാരം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.
വെള്ളിയാഴ്ച ഇന്ത്യയിൽ റിലീസെങ്കിലും മലേഷ്യയിലും സിംഗപ്പൂരിലും വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു ആദ്യ പ്രദർശനം ആരംഭിക്കും. ഇന്ത്യയിലെ ആദ്യ പ്രദർശനം വെള്ളിയാഴ്ച പുലർച്ചെ ഒന്നിന് ചെന്നൈ കാശി തിയറ്റിൽ നടക്കും. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ ആദ്യ പ്രദർശനം 4.15ന് തുടങ്ങും. കോടതി വിധിയെ ആശ്രയിച്ചിരിക്കും പുലർച്ചെയുള്ള പ്രദർശനങ്ങളുടെ ഭാവി.
ഫാൻസ് ടിക്കറ്റ് നിരക്കിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന കോയമ്പത്തൂർ, മധുര മേഖലകളിൽ ബുക്കിങ് ഇനിയും ആരംഭിച്ചിട്ടില്ല. അനധികൃതമായി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.