കരിപ്പൂര്‍:[www.malabarflash.com] 18 കോടി രൂപ ചെലവില്‍ ഹജ്ജ് ഹൗസില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്ലാന്‍ അംഗീകാരത്തിനായി കൊണ്ടോട്ടി നഗരസഭക്ക് സമര്‍പ്പിച്ചു. കരിപ്പൂരില്‍ നിലവിലുള്ള ഹജ്ജ് ഹൗസിന് സമീപം ഏഴ് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിക്കാനുദ്ദേശിക്കുന്നത്.
ശിലാസ്ഥാപനം ഒക്ടോബര്‍ അവസാനവാരം നടത്താന്‍ മന്ത്രി കെ.ടി. ജലീല്‍ പങ്കെടുത്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. പുതിയ കെട്ടിടത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് നില ഭൂമിക്കടിയിലും നാല് നില മുകളിലുമായാണ് കെട്ടിടം നിര്‍മിക്കുക. പുതിയ കെട്ടിടത്തിനായി 2013ലെ ബജറ്റില്‍ ഒരു കോടി രൂപ നീക്കിവെച്ചിരുന്നു.
വനിതാ തീര്‍ഥാടകര്‍ക്ക് താമസം, പ്രാര്‍ഥന എന്നിവക്കുള്ള സൗകര്യവും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമാണ് പുതിയ കെട്ടിടത്തിലുണ്ടാകുക. നിലവില്‍ ഓഫിസ് ഹജ്ജ് ഹൗസിന് പുറത്തുള്ള കെട്ടിടത്തിലാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment