Latest News

തരിശായി കിടന്ന വയലിൽ കൃഷിയിറക്കി കലാകായികവേദി പ്രവർത്തകർ മാതൃകയായി

കാഞ്ഞങ്ങാട്:[www.malabarflash.com] വർഷങ്ങളായി തരിശായി കിടന്ന വയലിൽ കൃഷിയിറക്കി കലാകായികവേദി പ്രവർത്തകർ മാതൃകയായി. പുല്ലൂർ പെരിയ പഞ്ചായത്തിലെ ആയംപാറ പൊള്ളക്കടയിലാണ് ആയംപാറ വിഷ്ണു കലാകായികവേദി പ്രവർത്തകർ കൃഷിയിറക്കിയത്.

മൂന്നുവിള കൃഷിചെയ്തിരുന്ന പാടം വർഷങ്ങളായി തരിശിട്ട് കിടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട കലാകായികവേദി പ്രവർത്തകരാണ് കൃഷിയിറക്കാൻ ഇറങ്ങിത്തിരിച്ചത്. ഇവർ ഇതിനു മുമ്പെ ജൈവ പച്ചക്കറിയിലും മാതൃകാപരമായപ്രവർത്തനം നടത്തിയിരുന്നു. ആയംപാറ ശ്രീവിഷ്ണു ക്ഷേത്ര പരിസരത്തും, കപ്പണക്കാലും ജൈവ പച്ചക്കറി കൃഷി ചെയ്തിരുന്നു. ഈ വിളവെടുത്തതിന് ശേഷം പുഞ്ചയും കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണിവർ.

തരിശിട്ട നിലത്ത് ഇവർ കൃഷിയിറക്കാൻ തുടങ്ങിയതോടെ സമീപത്തെ വയലുകളിലും അവരവർ തന്നെ കൃഷി ഇറക്കാൻ തുടങ്ങിയത് നല്ല സൂചനയാണന്ന് കലാകായികവേദി പ്രവർത്തകർ പറഞ്ഞു

ഞാറുനടൽ ചടങ്ങ് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് ശാരദ എസ്. നായർ നിർവ്വഹിച്ചു. മോഹനൻ കുണ്ടൂർ, കണ്ണാലയൻ നാരായണൻ, എം. വേലായുധൻ, രാഘവൻ ഉരുളൻകോടി, ബാലകൃഷ്ണൻ പൊള്ളക്കട, സബീഷ്, ഓമന വിജയൻ പണിക്കർ എന്നിവർ നേതൃത്വം നൽകി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.