വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.45 മണിയോടെയാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേയ്‌ക്കു നടന്നു പോകുന്നതിനിടയില്‍ മഹാരാഷ്‌ട്ര രജിസ്‌ട്രേഷനുള്ള വാനില്‍ എത്തിയ നാലംഗസംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ അരികിലെത്തിയ വാന്‍ പെട്ടെന്നു നിര്‍ത്തുകയും നാലുപേരും ചേര്‍ന്ന് കുട്ടികളുടെ കൈയില്‍ പിടിച്ച് ബലമായി വാനില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു.കുട്ടികള്‍ നിലവിളിച്ചതോടെ പരിസരത്തെ വീടുകളില്‍ നിന്നു സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. ഇതോടെ സംഘം വാനില്‍ രക്ഷപ്പെടുകയായിരുന്നുവെന്നു കൊല്ലങ്കാനം, നീര്‍ച്ചാല്‍ റോഡിലൂടെയാണ് സംഘം രക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരം ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. വിദ്യാനഗര്‍ പോലീസ് സ്ഥലത്തേക്കു കുതിച്ചെത്തി വാന്‍ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വിവരം ഉടന്‍ തന്നെ ബദിയഡുക്ക, കുമ്പള, മഞ്ചേശ്വരം, ആദൂര്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിച്ചു. വാന്‍ കണ്ടെത്താന്‍ പോലീസ് വിവിധ സ്ഥലങ്ങളില്‍ വാഹന പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
വാന്‍ കണ്ടെത്തുന്നതിനും സംഭവം സ്ഥിരീകരിക്കുന്നതിനുമായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനി അടക്കമുള്ള മൂന്നു പേരില്‍ നിന്നു വിശദമായ മൊഴിയെടുക്കാനാണ് പോലീസിന്റെ ആലോചന. അതേ സമയം പട്‌ളയില്‍ എത്തിയ മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള കാറില്‍ മറ്റൊരു കുട്ടിയെകൂടി കണ്ടതായി പറയുന്നുണ്ട്. ഇതേ കുറിച്ചും അന്വേഷിക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment