Latest News

പ്രണയസല്ലാപം മൊബൈലില്‍ പകര്‍ത്തി പണം തട്ടിയ പോലീസുകാര്‍ കീഴടങ്ങി

തൃപ്പൂണിത്തുറ:[www.malabarflash.com] ഹില്‍പാലസ് മ്യൂസിയം സന്ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയുടെയും സ്‌നേഹിതന്റെയും പ്രണയസല്ലാപം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളായ രണ്ട് പോലീസുകാര്‍ കീഴടങ്ങി.

എടയ്ക്കാട്ടുവയല്‍ മുക്കോടുങ്കല്‍ വീട്ടില്‍ അനീഷ് വിശ്വനാഥ് (32), ചേര്‍ത്തല പട്ടണക്കാട് പൊന്നാംവെളി തൈച്ചിറയില്‍ വീട്ടില്‍ രാജേഷ് (39) എന്നിവരാണ് റിമാന്‍ഡിലായത്.

കഴിഞ്ഞ 23 നായിരുന്നു സംഭവം. മ്യൂസിയത്തിലെത്തിയ പതിനേഴു വയസുകാരിയായ പെണ്‍കുട്ടിയും സുഹൃത്തും വൈകിട്ടോടെ വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇവരെ സമീപിച്ചത്.

മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും വീട്ടുകാരെ അറിയിക്കാതിരിക്കണമെങ്കില്‍ 4,000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന പണം തികയാത്തതിനാല്‍ തൊട്ടടുത്ത എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിച്ചു നല്‍കി.

പണം പിന്‍വലിച്ചതായുള്ള മൊെബെല്‍ സന്ദേശം പെണ്‍കുട്ടിയുടെ അച്ഛന് ലഭിച്ചു. അച്ഛന്‍ പെണ്‍കുട്ടിയോടു കാര്യങ്ങള്‍ തിരക്കി. അച്ഛന്‍ കാര്യങ്ങള്‍ മനസിലാക്കുമെന്നറിഞ്ഞതോടെ പെണ്‍കുട്ടിയും സുഹൃത്തും മുണ്ടക്കയത്തേക്ക് ഒളിവില്‍പോയി. ചോറ്റാനിക്കര പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇരുവരെയും മുണ്ടക്കയത്തുനിന്നും കണ്ടെത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പോലീസുകാര്‍ പണം തട്ടിയെടുത്ത കാര്യം പുറത്താകുന്നത്.

സംഭവത്തിലന് പിന്നാലെ ഒളിവില്‍ പോയ പോലീസുകാര്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തൃപ്പൂണിത്തുറ ഹില്‍പാലസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.