Latest News

89 ലക്ഷം രൂപ തട്ടിയ മെട്രോ നിര്‍മാണ കരാര്‍ കമ്പനി ഉദ്യോഗസ്ഥന്‍ പിടിയില്‍

കളമശേരി:[www.malabarflash.com] കൊച്ചി മെട്രോ നിര്‍മാണത്തിന് കരാറെടുത്തിട്ടുള്ള എല്‍ ആന്‍ഡ് ടി കമ്പനിയുടെ 88.90 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ അക്കൗണ്ട്‌സ് ഓഫിസറെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം കണ്ണമ്മൂല സരസാലയത്തില്‍ വിനോദ് ഒ.നായര്‍ (32) ആണ് പിടിയിലായത്. കമ്പനിയിലെ പഴ്‌സനല്‍ മാനേജരുടെയും അക്കൗണ്ടന്റിന്റെയും ഒപ്പുകള്‍ വ്യാജമായി രേഖപ്പെടുത്തിയ ചെക്കുകള്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞ മെയ് മാസം രണ്ടു ദിവസങ്ങളിലായിട്ടാണ് ഇയാള്‍ പണം തട്ടിയത്.

ആറു വര്‍ഷമായി എല്‍ ആന്‍ഡ് ടി യില്‍ അക്കൗണ്ട്‌സ് ഓഫിസറായ വിനോദ് കൊച്ചി മെട്രോയുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ മുതല്‍ കൊച്ചിയിലാണ് ജോലി ചെയ്യുത്. പണം തട്ടിയെടുത്ത ശേഷം ഇയാള്‍ കൊളംബോയിലേക്കും അവിടെ നിന്നു ബാങ്കോക്കിലേക്കും പോയി. തിരികെ നേപ്പാള്‍ വഴി ഇന്ത്യയിലെത്തി.

എല്‍ ആന്‍ഡ് ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പോലീസ് തിരയുന്നുണ്ടെന്നു മനസ്സിലാക്കി ദുബായിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കവെ ബെംഗളൂരു വിമാനത്താവളത്തില്‍ അധികൃതര്‍ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. കളമശേരി സിഐ സി.ജെ.മാര്‍ട്ടിനും സംഘവും അവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്തു. വിനോദിനെ കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.